ബാർ കോഴക്കേസ്​ അട്ടിമറിച്ചത്​ മുഖ്യമന്ത്രി -കെ. സുരേന്ദ്രന്‍

പൊന്‍കുന്നം (കോട്ടയം): ബാർ കോഴക്കേസ്​ അട്ടിമറിച്ചത്​ മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍. വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതിന് പകരം എന്ത്​ പ്രത്യുപകാരം ലഭിച്ചെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന്​ അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പിണറായി വിജയനെ കെ.എം. മാണി കണ്ടശേഷമാണ് കേസ് അവസാനിപ്പിച്ചത്. ജോസ്​ കെ. മാണി എല്‍.ഡി.എഫില്‍ വന്നതുകൂടാതെ മറ്റു വല്ല ലാഭവും ഉണ്ടോയെന്ന്​ വ്യക്തമാക്കണം. ബാര്‍കോഴയിൽ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ. ബാബു എന്നിവര്‍ക്കെതിരായ അന്വേഷണം എന്തുകൊണ്ട്​ നില​െച്ചന്നും വെളിച്ചത്തുവരണം. ബിജെ.പിയുടെ ആരോപണം ശരിവെക്കുന്ന രീതിയിൽ കൊടുക്കല്‍ വാങ്ങല്‍ രാഷ്​ട്രീയ ഇരുമുന്നണികള്‍ക്കുമുണ്ട്​. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചവര്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലുമുണ്ട്. ജനാധിപത്യത്തി​ൻെറ അന്തകനാണ് പിണറായി. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന പ്രതിപക്ഷ നേതാവ് എന്തിനാണ് ബിജു രമേശി​ൻെറ കാലുപിടിച്ചതെന്നും വ്യക്തമാക്കണം. ഒത്തുതീര്‍പ്പ് രാഷ്​ട്രീയത്തിനെതിരായ ജനവിധിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.