പാലായുടെ ഇതിഹാസങ്ങൾക്ക്​ ആദരവുമായി തപാൽ സ്​റ്റാമ്പ് പുറത്തിറക്കി

പാലാ: പാലായുടെ വളർച്ചക്ക്​ നിർണായക പങ്കുവഹിച്ച മുതിർന്ന തലമുറക്ക്​ ആദരവ് പ്രകടിപ്പിക്കുന്നതിന്​ തപാൽ സ്​റ്റാമ്പ് പുറത്തിറക്കി. മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ 'ലജൻഡ്സ് ഓഫ് പാലാ' എന്ന പേരിൽ തപാൽ വകുപ്പുമായി ചേർന്നാണ് തപാൽ സ്​റ്റാമ്പ് പുറത്തിറക്കിയത്. പാലാ രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്​റ്റ്യൻ വയലിലി​ൻെറ 34 ാമത് ചരമവാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. തപാൽ സ്​റ്റാമ്പി​ൻെറ പ്രകാശനവും വിതരണോദ്​ഘാടനവും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. മാണി സി. കാപ്പൻ എം.എൽ.എ ആദ്യ സ്​റ്റാമ്പ് ഏറ്റുവാങ്ങി. മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. ആർ.വി. ജോസ്, ചെറിയാൻ സി. കാപ്പൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ടോം തോമസ്, കെ.സി. ചാണ്ടി, അഡ്വ. കെ.സി. ജോസഫ്, പ്രഫ. ജോൺ സക്കറിയാസ്, ജയിംസ് സക്കറിയാസ്, ജോസി വയലിൽകളപ്പുര, ബേബി സൈമൺ, ടോജൻ ടോം എന്നിവർ പങ്കെടുത്തു. പാലാ രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്​റ്റ്യൻ വയലിൽ, സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.പി യും മുൻ എം.എൽ.എ യും പാലാ നഗരപിതാവുമായിരുന്ന ചെറിയാൻ ജെ. കാപ്പൻ, സ്വാതന്ത്ര്യസമരസേനാനിയും മുൻ നിയമസഭ സ്പീക്കറുമായിരുന്ന ആർ.വി. തോമസ്, മുൻ ഗവർണർമാരായ പ്രഫ. കെ.എം. ചാണ്ടി, എം.എം.ജേക്കബ്, മുൻ എം.പി. ജോർജ് തോമസ് കൊട്ടുകാപ്പള്ളി, മുൻ രാഷ്​ട്രപതി കെ.ആർ. നാരായണൻ, മുൻ മന്ത്രി കെ.എം. മാണി, മഹാകവി പാലാ നാരായണൻനായർ എന്നിവരുടെ പേരിലാണ് സ്​റ്റാമ്പ് പുറത്തിറക്കിയത്. പാലായിലെ പഴയ തലമുറകളെക്കുറിച്ചു പുതുതലമുറക്ക്​ അറിവ്​ നൽകാൻ 'ലജൻഡ്സ് ഓഫ് പാലാ' എന്ന പേരിൽ പുസ്തകം തയാറാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അറിയിച്ചു. KTL mgnf stamp മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ 'ലജൻഡ്സ് ഓഫ് പാലാ' എന്ന പേരിൽ തപാൽ വകുപ്പുമായി ചേർന്ന് പുറത്തിറക്കിയ തപാൽ സ്​റ്റാമ്പുകളുടെ വിതരണോദ്​ഘാടനം മാണി സി. കാപ്പൻ എം.എൽ.എക്ക്​ സ്​റ്റാമ്പ് നൽകി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.