നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു

മുണ്ടക്കയം ഈസ്​റ്റ്​: ദേശീയപാതയിലെ മരുതുംമൂട്ടിൽ നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. നിസ്സാര പരിക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശികളായ വിനോദ് (29), ധന്യ (21) എന്നിവർക്ക് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. ശനിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. വണ്ടിപ്പെരിയാറ്റിൽനിന്ന്​ മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്നു കാർ. KTL accident car മരുതുംമൂട്ടിൽ നിയന്ത്രണംവിട്ട്​ താഴ്ചയിലേക്ക് മറിഞ്ഞ കാർ പരിശീലന പരിപാടി മുരിക്കുംവയൽ: ശ്രീ ശബരീശ കോളജ് ഇ​േൻറണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലി​ൻെറ നേതൃത്വത്തിൽ കോളജ് അധ്യാപകർക്കായി പരിശീലനപരിപാടി നടന്നു. കോളീജിയറ്റ് എജ​ുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. പ്രഗാഷ് ഉദ്​ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. വീ.ജി. ഹരീഷ്കുമാർ അധ്യക്ഷതവഹിച്ചു. നേപ്പാളിലെ പുർബഞ്ചൽ സർവകലാശാലയുടെ സെനറ്റ് അംഗവും കാദംബരി മെമ്മോറിയൽ കോളജ് പ്രിൻസിപ്പലുമായ പ്രദിപ്ത ബി.പി. കാദംബരി, അക്കാദമിക് ഹെഡ് ദിൽക്കുമാർ ടാക്കൂരി തുടങ്ങിയവർ പരിശീലനം നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.