തിരുഹൃദയദാസ സമൂഹ ശതാബ്​ദി ആഘോഷങ്ങൾക്ക് തുടക്കം

കോട്ടയം: തിരുഹൃദയദാസ സമൂഹത്തി​ൻെറ ശതാബ്​ദിയാഘോഷങ്ങൾക്ക് തുടക്കം. മാതൃഭവനമായ തിരുഹൃദയക്കുന്ന് ആശ്രമത്തിൽ​ കൃതജ്ഞതാബലിക്ക് ശേഷം ചേർന്ന സമ്മേളനത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ശതാബ്​ദി ലോഗോ പ്രകാശനം ചെയ്​തു. സുപ്പീരിയർ ജനറൽ റവ. ഡോ. സ്​റ്റീഫൻ മുരിയങ്കോട്ടുനിരപ്പിൽ അധ്യക്ഷതവഹിച്ചു. വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ സംസാരിച്ചു. ഫാ. മാത്യു കുഴിപ്പള്ളി സ്വാഗതവും ഫാ. മാത്യു കുരിയത്തറ നന്ദിയും അറിയിച്ചു. KTG Celebration ​േകാട്ടയം തിരുഹൃദയദാസ സമൂഹത്തി​ൻെറ ശതാബ്​ദി ഉദ്​ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്​ തിരിതെളിച്ച്​​ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.