സൂക്ഷ്മപരിശോധന ഇന്ന്; കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കും

കോട്ടയം: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ‍ൻെറ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനക്ക്​ മുന്നോടിയായി ഹാളുകള്‍ അണുവിമുക്തമാക്കും. സൂക്ഷ്മപരിശോധന വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ഥികള്‍ക്കും നിർദേശകര്‍ക്കും ഏജൻറുമാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരുസമയത്ത് ഹാളിനുള്ളില്‍ പരമാവധി 30 പേര്‍ മാത്രമേ പാടുള്ളൂ. ഹാളിനുള്ളില്‍ സമൂഹ അകലം ഉറപ്പാക്കിയാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. സൂക്ഷ്മ പരിശോധന വേളയില്‍ വരണാധികാരിയും ഉപവരണാധികാരിയും സ്ഥാനാര്‍ഥികളും ഒപ്പമെത്തുന്നവരും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ എം. അഞ്ജന അറിയിച്ചു. താലൂക്ക്തലത്തില്‍ ആൻറി ഡീഫേസ്‌മൻെറ്​ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കോട്ടയം: തെരഞ്ഞെടുപ്പി​ൻെറ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാർഥികളും രാഷ്​ട്രീയകക്ഷികളും തെരഞ്ഞെടുപ്പ് കമീഷ​ൻെറ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കു​െന്നന്ന് ഉറപ്പാക്കുന്നതിന്​ താലൂക്ക്തലത്തില്‍ ആൻറി ഡീഫേ്‌സ്‌മൻെറ്​ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാനറുകള്‍, നോട്ടീസുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, പോസ്​റ്ററുകള്‍, തെരഞ്ഞെടുപ്പ് യോഗങ്ങള്‍, അനൗണ്‍സ്‌മൻെറുകള്‍, സമൂഹ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. നിയമപരമല്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനും അനുവദനീയമല്ലാത്ത പ്രചാരണ സാമഗ്രികള്‍ നീക്കുന്നതിനും നടപടി സ്വീകരിക്കും. തഹസില്‍ദാര്‍മാരായ പി.ജി. രാജേന്ദ്ര ബാബു (കോട്ടയം), ജിനു പുന്നൂസ് (ചങ്ങനാശ്ശേരി), ഫ്രാന്‍സിസ് സാവിയോ (കാഞ്ഞിരപ്പള്ളി), വി.എം. അഷ്‌റഫ് (മീനച്ചില്‍) കെ.കെ. ബിനി (വൈക്കം) എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാറും ഒരു പൊലീസ് ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജീവനക്കാരും സ്‌ക്വാഡുകളിലുണ്ട്. വരണാധികാരികള്‍ക്ക് സംശയ നിവാരണത്തിന് ഹെല്‍പ് ​െഡസ്‌ക് കോട്ടയം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരികള്‍ക്കും ഉപവരണാധികള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് കലക്ടറേറ്റിൽ ഹെല്‍പ് ​െഡസ്‌ക് രൂപവത്​കരിച്ചു. ജില്ലതല മാസ്​റ്റര്‍ ട്രെയിനര്‍മാരായ കെ. ബാബുരാജ്, സി.ആര്‍. പ്രസാദ്, കെ.എ. തോമസ് എന്നിവര്‍ക്കാണ് ഹെല്‍പ് ​െഡസ്‌കി​ൻെറ ചുമതല. സാങ്കേതിക വിവരങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് അക്ഷയ ജില്ല പ്രോജക്ട് മാനേജര്‍ കെ. ധനേഷിനെയാണ് നിയോഗിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.