നിരാഹാരസത്യഗ്രഹം ഇന്ന്​

കോട്ടയം: ദലിത്​ ക്രൈസ്​തവർക്ക്​ ജനസംഖ്യാനുപാതിക സംവരണം ആവശ്യപ്പെട്ട്​ ഇന്ത്യൻ ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ നാഗമ്പടത്തെ പരിവർത്തിത വികസന കോർപറേഷൻ ഓഫിസിനുമുന്നിൽ വെള്ളിയാഴ്​ച നിരാഹാരസത്യഗ്രഹം നടത്തും. രാവിലെ 11 മുതൽ നാലുവരെയാണ്​ സത്യഗ്രഹം. സംസ്ഥാന ​പ്രസിഡൻറ്​ രമേശ്​ നന്മണ്ട, എം.ജെ. അലക്​സ്​, ടി.വി. വർഗീസ്​, സാബു മാത്യു എന്നിവർ സത്യഗ്രഹം അനുഷ്​ഠിക്കും. ഇന്ത്യൻ ദലിത്​ ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി വി.കെ. വിമലൻ ഉദ്​ഘാടനം ചെയ്യും. ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന ജന. സെക്രട്ടറി എ.കെ. സജീവ്​ മുഖ്യപ്രഭാഷണം നടത്തും. മുൻ നഗരസഭാധ്യക്ഷർ വീണ്ടും മത്സരത്തിന്​ വൈക്കം: കഴിഞ്ഞ കൗൺസിലിലെ നാല്​ ചെയർമാന്മാരിൽ മൂന്നുപേരും നഗരസഭയിൽ മത്സരരംഗത്ത്. മുൻ നഗരസഭ ചെയർമാന്മാരായ പി. ശശിധരൻ നാലാം വാർഡിലും എസ്. ഇന്ദിരാദേവി ആറാം വാർഡിലും ബിജു കണ്ണേഴൻ 22ാം വാർഡിലുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ കൗൺസിലി​ൻെറ തുടക്കത്തിൽ ചെയർമാൻ സ്ഥാനം അലങ്കരിച്ച സി.പി.ഐ ടൗൺ ലോക്കൽ സെക്രട്ടറി എൻ. അനിൽ ബിശ്വാസ് ഇക്കുറി മത്സരരംഗത്തില്ല. മൂന്നാം തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്ന പി. ശശിധരൻ കഴിഞ്ഞതവണ മത്സരിച്ച കോൺഗ്രസിലെ ബി. ചന്ദ്രശേഖരനോടാണ് ഇത്തവണയും മത്സരിക്കുന്നത്. നഗരസഭ ആറാം വാർഡിൽ മുൻ ചെയർപേഴ്സൻ എസ്. ഇന്ദിരാദേവി കഴിഞ്ഞ തവണ മൂന്ന്​ പുരുഷന്മാരെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ വനിത വാർഡായ ആറിൽ കോൺഗ്രസിലെ പി. സിന്ധുവും ബി.ജെ.പിയിലെ ബിന്ദുവുമാണ് എതിരാളികൾ. 22ാം വാർഡിലാണ് മുൻ ചെയർമാൻ ബിജു വി. കണ്ണേഴൻ മത്സരിക്കുന്നത്. ഈ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.