അന്ധ-ബധിര പുനരധിവാസ പദ്ധതി: ധനസഹായം ലഭ്യമാക്കി

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്‍സ് ഇൻറര്‍നാഷനല്‍ ഇന്ത്യയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അന്ധ-ബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് വരുമാനസംരംഭങ്ങള്‍ക്ക്​ ധനസഹായം ലഭ്യമാക്കി. പുനര്‍ജ്ജനി എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പെട്ടിക്കട, തയ്യല്‍ യൂനിറ്റ്, പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് സഹായം ലഭ്യമാക്കിയത്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം നിർവഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫിസര്‍മാരായ സിജോ തോമസ്, ബബിത ടി. ജെസില്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ ഭിന്നശേഷി വ്യക്തികളുള്ള 15 കുടുംബങ്ങള്‍ക്കായി രണ്ടുലക്ഷം രൂപയുടെ ധനസഹായമാണ് ലഭ്യമാക്കിയത്. ഫോട്ടോ KTL danasahayam കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക്​ നടപ്പാക്കുന്ന വരുമാനസംരംഭകത്വ പദ്ധതിയുടെ ഉദ്ഘാടനം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.