ഫാനി​െൻറ കാറ്റ്​ പോകും; ചെണ്ട കൊട്ടിക്കയറും -ജോസഫ്​

ഫാനി​ൻെറ കാറ്റ്​ പോകും; ചെണ്ട കൊട്ടിക്കയറും -ജോസഫ്​ തൊടുപുഴ: കറൻറ്​ പോയാൽ നിശ്ചലമാകുന്നതാണ്​ ഫാനി​ൻെറ കാറ്റെന്ന്​ ജോസ് കെ. മാണി വിഭാഗത്തി​ൻെറ ചിഹ്നത്തെ പരോക്ഷമായി പരാമർശിച്ച്​ പി.ജെ. ജോസഫ്​. തെരഞ്ഞെടുപ്പിൽ കാറ്റ്​ ആഞ്ഞടിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെണ്ട ജീവനുള്ള ചിഹ്​നമാണെന്നും കൊട്ടി കയറുമെന്നും ജോസഫ്​ വ്യക്​തമാക്കി. പാർട്ടി സ്​ഥാനാർഥികൾ ചെണ്ടക്കാരെ ബുക്ക്​​െചയ്​ത്​ കഴിഞ്ഞു. പ്രചാരണത്തിന്​ ചെണ്ടയുണ്ടാകും. ഇടതുപക്ഷം നിലംപരിശാകുമെന്നും ജോസഫ്​ അവകാശപ്പെട്ടു. 'കാട്ടിലെ മാനി​ൻെറ തോലുകൊണ്ടുണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട' എന്ന കലാഭവൻ മണിയുടെ പ്രശസ്​തഗാനവും ജോസഫ്​ വാർത്തസമ്മേളനത്തിനിടെ ആലപിച്ചു. ഭൂപ്രശ്​നത്തിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ ഉത്തരവ്​ കേക്ക്​ മുറിച്ച്​ ആഘോഷിച്ച ജോസഫ്​ കലാഭവൻ മണിയുടെ പാട്ട്​ ഫ്രാൻസിസ്​ ജോർജ്​ യുട്യൂബിൽ പ്ലേ ചെയ്​തതും ആസ്വദിച്ചാണ്​ ജോസഫ്​ മടങ്ങിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.