എരുമേലിയിൽ കോവിഡ് പരിശോധന: കെ.എസ്.ആർ.ടി.സി കത്ത്​ നൽകി

എരുമേലി: കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലേക്കുപോയ തീർഥാടകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എരുമേലിയിൽ കോവിഡ് ടെസ്​റ്റിന് സംവിധാനമൊരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു. എരുമേലിയിൽ ആൻറിജൻ ടെസ്​റ്റിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി അധികൃതർ റവന്യൂ അധികൃതർക്ക് കത്തുനൽകി. കത്ത് ആരോഗ്യ വകുപ്പ്, പൊലീസ് അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് റവന്യൂ കൺട്രോൾ റൂം അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം തെലങ്കാനയിൽ നിന്നെത്തിയ അയ്യപ്പ തീർഥാടകന് നിലയ്ക്കൽവെച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തീർഥാടകനെ റാന്നിയിലെ കോവിഡ്​ സൻെററിൽ പ്രവേശിപ്പിക്കുകയും സംഘത്തിലുള്ള മറ്റ് തീർഥാടകരെ നാട്ടിലേക്കയക്കാൻ സൗകര്യമൊരുക്കുകയുമായിരുന്നു. കോട്ടയത്തുനിന്നും എരുമേലിയിലെത്തിയ തീർഥാടകസംഘം കെ.എസ്.ആർ.ടി.സി ബസിലാണ് നിലക്കൽ എത്തിയത്. ഇതോടെ എരുമേലിയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരനും ക്വാറൻറീനിൽ പോകേണ്ടിവന്നു. ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറുന്നതിന് മുമ്പ് എരുമേലിയിൽവെച്ച് കോവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കണമെന്നും ജീവനക്കാർ ക്വാറൻറീനിൽ പ്രവേശിക്കേണ്ടിവന്നാൽ സർവിസിനെ ബാധിക്കുമെന്നും അധികൃതർ പറയുന്നു. ചെമ്പിൽ വിമതനായി റഷിദ് മങ്ങാടൻ വൈക്കം: ചെമ്പ്​ ഗ്രാമപഞ്ചായത്ത്‌ കോൺഗ്രസ്​ പാർലമൻെററി പാർട്ടി ലീഡർ റഷിദ് മങ്ങാടൻ വിമതനായി രംഗത്ത്​. കഴിഞ്ഞതവണ റഷിദ് മത്സരിച്ച ഒന്നാംവാർഡ് പട്ടികജാതി വാർഡായി. ഇതിനെതുടർന്നാണ്​ കോൺഗ്രസ്​ നേതൃത്വം ലീഗി​ൻെറ സീറ്റിങ്​ സീറ്റായ രണ്ടാംവാർഡ്​ ആവശ്യപ്പെട്ടു. ഇവിടെ റഷിദ് മങ്ങാടനെ മത്സരിപ്പിക്കാനായിരുന്നു​ കോൺഗ്രസി​ൻെറ ധാരണ. എന്നാൽ, ലീഗ്​ സീറ്റ്​ വിട്ടുനൽകാൻ തയാറായില്ല. ഇതോടെ രണ്ടാംവാർഡ്​ കോൺഗ്രസിനുനൽകി മുസ്​ലിംലീഗിനു ബ്ലോക്കിൽ സീറ്റ്​ നൽകാമെന്ന്​ യു.ഡി.എഫ്​ നേതൃത്വം അറിയിച്ചെങ്കിലും ലീഗ്​ വഴങ്ങിയില്ല. തുടർന്ന്​ ലീഗിനുത​ന്നെ രണ്ടാംവാർഡ്​ നൽകി. ഇതോടെ മത്സരിക്കാൻ സീറ്റില്ലാതായ റഷീദ് മങ്ങാടൻ രണ്ടാംവാർഡിൽ മത്സരിക്കുമെന്ന്​ പ്രഖ്യാപിക്കുകയായിരുന്നു. സ്വതന്ത്രനായി വ്യാഴാഴ്​ച പത്രിക നൽകുമെന്ന്​ വാർഡ്​ നിവാസികൂടിയായ റഷിദ് പറഞ്ഞു. ​േകാൺഗ്രസിലെ ഒരുവിഭാഗത്തി​ൻെറ പിന്തുണയുണ്ടെന്നാണ്​ സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.