രക്തദാനം വീണ്ടും കുറഞ്ഞു; ആശങ്ക

ഗാന്ധിനഗർ/കോട്ടയം: കോവിഡിനെ തുടർന്ന്​ ദാനം കുറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളജിൽ രക്തക്ഷാമം. നേര​േത്ത വലിയതോതിൽ യുവാക്കളടക്കം ആശുപത്രിയിലെത്തി രക്തം ദാനം ചെയ്യുന്നത്​ പതിവായിരുന്നു. വിവിധ സംഘടനകളും രംഗത്ത്​ സജീവമായിരുന്നു. എന്നാൽ, ഇപ്പോൾ വലിയ കുറവാണുണ്ടായിരിക്കുന്നത്​. ഇതോടെ മെഡിക്കൽ കോളജിലെ രക്തബാങ്കിൽ പല ഗ്രൂപ്പുകളിലുമുള്ള രക്തത്തിനും ഇപ്പോൾ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വിവിധ ഡിപ്പാർട്മൻെറുകളിലായി ദിവസേന നിരവധി ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. അപകടങ്ങളിൽപെട്ടും മറ്റും എത്തുന്ന രോഗികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതായി വരും. ഇവക്കെല്ലാം രക്തവും ആവശ്യമായി വരും. നിലവിലുള്ള സ്​റ്റോക്കിൽനിന്നാണ് ഇപ്പോൾ ഇങ്ങനെയുള്ള ആവശ്യം നിറവേറ്റുന്നത്. ഈ നില തുടർന്നാൽ രക്തത്തിനു കടുത്ത ക്ഷാമം അനുഭവപ്പെടുകയും ശസ്ത്രക്രിയകൾ തന്നെ മാറ്റിവെക്കേണ്ടി വരുകയും ചെയ്യും. ഇത് രോഗികളുടെ ജീവനുതന്നെ ഭീഷണിയാകും. മെഡിക്കൽ കോളജിൽ സഞ്ചരിക്കുന്ന മെഡിക്കൽ ലാബുണ്ട്. ഈ വാഹനം പല സ്ഥലങ്ങളിൽ പോയി ക്യാമ്പുകൾ സംഘടിപ്പിച്ച് രക്തം ശേഖരിക്കാറുമുണ്ട്. എന്നാൽ, കോവിഡ് മൂലം ഇതിനും കഴിയുന്നില്ല. ഇപ്പോൾ രോഗികളുടെ ബന്ധുക്കൾ സമൂഹമാധ്യമങ്ങൾ വഴി രക്തത്തി​ൻെറ ആവശ്യം ഉന്നയിച്ച് പോസ്​റ്റുകൾ ഇടുകയാണ്​ ചെയ്യുന്നത്. നെഗറ്റിവ് ഗ്രൂപ്പിൽപെട്ട രക്തം ലഭിക്കാനാണ് ഏറെ ബുദ്ധിമുട്ട്​ അനുഭവപ്പെടുന്നത്. രക്തം ദാനം ചെയ്യാൻ ഏറെപ്പേർ മുന്നോട്ടു വന്നെങ്കിൽ മാത്രമേ വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാൻ വിദഗ്ധരായ ഡോക്ടർമാർക്കും കഴിയൂ. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡൻറ്​ സ്വതന്ത്രനായി മത്സരത്തിന് പൊൻകുന്നം: യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ്​ ലാജി മാടത്താനിക്കുന്നേൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനം. ചിറക്കടവ് പഞ്ചായത്ത് 11-ാം വാർഡിൽ ഇദ്ദേഹം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ചെറുവള്ളി ബ്ലോക്ക് ഡിവിഷനിൽ ഇദ്ദേഹം അവസരം ചോദിച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിത്വം ലഭിച്ചില്ല. തുടർന്നാണ് വാർഡിൽ മത്സരിക്കുമെന്ന് ലാജി അറിയിച്ചത്. സി.പി.ഐ വിജയിച്ച വാർഡാണിത്. സി.പി.ഐക്ക്​ തന്നെയാണ് ഇത്തവണയും സീറ്റ്. ചിറക്കടവ് സഹകരണ ബാങ്കിലെ വൈസ്പ്രസിഡൻറായ ലാജിയെ കോൺഗ്രസ് അവിശ്വാസത്തിലൂടെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പാർട്ടിയുടെ മുന്നണി മാറ്റത്തി​ൻെറ പേരിൽ സ്ഥാനം നഷ്​ടപ്പെട്ടിട്ടും പഞ്ചായത്തിൽ പരിഗണിച്ചില്ലെന്നാണ് ഇദ്ദേഹത്തി​ൻെറ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.