കോൺഗ്രസ് ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം സി.പി.ഐ ജില്ല പഞ്ചായത്ത് സ്ഥാനാർഥി

കോട്ടയം: കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത്​ അംഗം സി.പി.ഐയുടെ ജില്ല പഞ്ചായത്ത് സ്ഥാനാർഥി. മാടപ്പള്ളി ബ്ലോക്ക്​ പഞ്ചായത്ത്​ അ​ംഗമായിരുന്ന ലൈസാമ്മ ജോർജാണ്​ കോട്ടയം ജില്ല പഞ്ചായത്തിൽ വാകത്താനത്തുനിന്ന്​ സി.പി.ഐ പ്രതിനിധിയായി മത്സരിക്കുന്നത്​. വാകത്താനം മുൻ പഞ്ചായത്ത് പ്രസിഡൻറും മടപ്പള്ളി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു ലൈസാമ്മ . 2000 മുതല്‍ 2005 വരെയും 2010 മുതല്‍ 2013 വരെ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇവർ 2005 മുതല്‍ 2010വരെ മാടപ്പള്ളി ബ്ലോക്ക്​ പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. 2015 മുതല്‍ ബ്ലോക്ക്​ പഞ്ചായത്ത് അംഗമാണ്. ഇതിനിടെ ഒന്നരവർഷം പ്രസിഡൻറുമായി. കോൺഗ്രസിൽനിന്ന്​ രാജിവെക്കുന്നതായി അറിയിച്ചതിനുപിന്നാലെ ഇവരെ സി.പി.ഐ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രവർത്തകരോട്​ നീതികാട്ടാത്ത ​നേതൃത്വത്തി​ൻെറ നിലപാടിൽ പ്രതിഷേധിച്ചാണ്​ രാജിയെന്ന്​ ​ ലൈസാമ്മ ജോർജ്​ പറഞ്ഞു. പ്രവർത്തിക്കുന്നവർക്ക്​ അർഹമായ പരിഗണന നൽകാൻ കോൺഗ്രസ്​ നേതൃത്വത്തിന്​ കഴിഞ്ഞില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ജില്ല പഞ്ചായത്ത്​ വാകത്താനം ഡിവിഷനായി ലൈസാമ്മ ജോർജ്​ ശ്രമിച്ചെങ്കിലും ജില്ല കോൺഗ്രസ്​ നേതൃത്വം പരിഗണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ്​ രാജിയെന്നാണ്​ സൂചന. ഒരാളെ​ തന്നെ ഒന്നിലധികം തവണ ജില്ല പഞ്ചായത്തിലേക്ക്​ മത്സരിപ്പിക്കുന്ന കോൺഗ്രസ്​ നേതൃത്വം, പുതുമുഖങ്ങളുടെ അവസരം തട്ടിയെടുക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. കോൺഗ്രസിലെ സുധ കുര്യനാണ്​ വാകത്താനത്തെ യു.ഡി.എഫ്​ സ്​ഥാനാർഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.