ബിഷപ്​ എൻ. ജോഷ്വ ഗജേന്ദ്രൻ അഭിഷിക്​തനായി

കോട്ടയം: തമിഴ്​നാട്​ തിരുവണ്ണാമലൈ മിഷനറി രൂപതയുടെ പ്രഥമ ബിഷപ്പായി റവ. എൻ. ജോഷ്വ ഗജേന്ദ്രൻ അഭിഷിക്​തനായി. കുറിച്ചി ആംഗ്ലിക്കൻ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആംഗ്ലിക്കൻ മെത്രാപ്പോലീത്ത ഡോ. സ്​റ്റീഫൻ വട്ടപ്പാറ മുഖ്യകാർമികത്വം വഹിച്ചു. സഫഗ്രൻ ഡോ. ജോൺ സത്യകുമാർ(ചെന്നൈ), ആർച്​ ബിഷപ്​ ഡോ. ലേവി ജോസഫ്​, ബിഷപ്പുമാരായ ഡോ. ജോൺ ചെട്ടിയാതറ, ഡോ. പത്രോസ്​ കൊച്ചുതറയിൽ, ഡോ. വത്സൻ വട്ടപ്പാറ, ഡോ. ജോർജ്​ ആറ്റിൻകര, ഡോ. മാത്യു മുടക്കുന്നിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. KTG Bishop Joshua Gajendran തമിഴ്​നാട്​ തിരുവണ്ണാമലൈ മിഷനറി രൂപതയുടെ പ്രഥമ ബിഷപ്പായി അഭിഷിക്തനായ റവ. എൻ. ജോഷ്വ ഗജേന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.