ശബരിമലയില്‍ സുരക്ഷക്ക്​ ഒരേ സമയം നാല് എസ്.പിമാർ

പത്തനംതിട്ട: ശബരിമലയില്‍ ഒരേ സമയം നാല് എസ്.പിമാരുടെ നേതൃത്വത്തില്‍ സുരക്ഷക്രമീകരണം ഒരുക്കും. മണ്ഡല-മകരവിളക്ക്​ കാലത്ത്​ നാലുഘട്ടമായാണ്​ ​െപാലീസ് ക്രമീകരണം. ദക്ഷിണമേഖല ഐ.ജിയും റേഞ്ച് ഡി.ഐ.ജിയും മേല്‍നോട്ടം വഹിക്കും. പ്രതിദിനം 500 പൊലീസുകാർ നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ഉണ്ടാകും. ഈ മാസം 30 വരെയുള്ള ആദ്യഘട്ടത്തില്‍ എസ്.പിമാരായ ആര്‍. സുകേശന്‍, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് സന്നിധാനത്ത്​ ചുമതല. കെ.എം. സാബു മാത്യു, കെ.എല്‍. ജോണ്‍കുട്ടി എന്നിവര്‍ക്ക്​ പമ്പയുടെ ചുമതല നല്‍കി. ഡിസംബര്‍ ഒന്നുമുതല്‍ 15 വരെയുള്ള രണ്ടാംഘട്ടത്തില്‍ ബി.കെ. പ്രശാന്തന്‍ കാണി, കെ.എസ്. സുദര്‍ശനന്‍ എന്നിവര്‍ക്ക്​ സന്നിധാനത്തി​ൻെറയും കെ.കെ. അജി, എ. ഷാനവാസ് എന്നിവര്‍ക്ക്​ പമ്പയുടെയും ചുമതലയുണ്ടാകും. ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള മൂന്നാംഘട്ടത്തില്‍ എ.എസ്. രാജു, കെ.വി. സന്തോഷ് എന്നിവര്‍ക്ക്​ സന്നിധാനത്തി​ൻെറയും എം.സി. ദേവസ്യ, എസ്. ദേവമനോഹര്‍ എന്നിവര്‍ക്ക്​ പമ്പയുടെയും ചുമതലയുണ്ടാകും. അവസാനഘട്ടത്തില്‍ എസ്. നവനീത് ശര്‍മ, ഇ.എസ്. ബിജിമോന്‍, വി. അജിത്ത് എന്നിവര്‍ക്ക്​ സന്നിധാന​െത്തയും കെ. രാധാകൃഷ്ണന്‍, ജോസി ചെറിയാന്‍ എന്നിവര്‍ക്ക്​ പമ്പയി​െലയും ചുമതല നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.