ബാബു കസേര ഒഴിഞ്ഞില്ല; തലനാട്​ പഞ്ചായത്തിൽ പ്രസിഡൻറ്​ ഭരണംതന്നെ

​േകാട്ടയം: സംസ്ഥാനത്തെ പഞ്ചായത്തുകളെല്ലാം ഉദ്യോഗസ്ഥഭരണത്തിലേക്ക്​ വഴി മാറിയെങ്കിലും തലനാട് പഞ്ചായത്തി​ൻെറ ഭരണചക്രം ​ഇപ്പോഴും പ്രസിഡൻറ്​ പി.എസ്. ബാബുവി​ൻെറ കൈയിൽ. പഞ്ചായത്ത്​ ഭരണസമിതിക്ക് നവംബർ 30 വരെ കാലാവധിയുള്ളതാണ്​ ബാബു കസേര ഒഴിയാതിരിക്കാനുള്ള കാരണം. സംസ്ഥാനത്തെ മറ്റു ഭരണസമിതികൾ 2015 നവംബർ 11നാണ്​ അധികാരമേറ്റതെങ്കിൽ തലനാട്ടിൽ ഡിസംബർ ഒന്നിനായിരുന്നു സത്യപ്രതിജ്ഞ. 2000ത്തിലെ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടന്ന വാർഡ്​ വിഭജനം കോടതി കയറിയതാണ്​ ഭരണസമിതിയു​െട കാലാവധിയിലും മാറ്റം സൃഷ്​ടിച്ചത്​. പഞ്ചായത്തിലെ അഞ്ചാം വാർഡ്​ വിഭജനത്തിനെതിരെയായിരുന്നു പരാതി. വിഭജനം കോടതി സ്​റ്റേ ചെയ്​തു. എന്നാൽ, തെരഞ്ഞെടുപ്പ്​ കമീഷൻ അംഗീകരിച്ചില്ല. ഇവർ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി സ്​റ്റേ ചെയ്തു. ഇതിനൊടുവിൽ രണ്ടുമാസം ​ൈവകിയായിരുന്നു തെരഞ്ഞെടുപ്പും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയും. ഇതി​ൻെറ തുടർച്ചയായി 2015ൽ മറ്റ്​ പഞ്ചായത്തുകൾക്കൊപ്പം തെരഞ്ഞെടുപ്പ്​ നടന്നെങ്കിലും കാലാവധി തീരാത്തതിനാൽ ഒരുമാസത്തോളം ഉദ്യോഗസ്ഥ ഭരണത്തിലായിരുന്നു. പിന്നീട്​ ഡിസംബർ ഒന്നിന്​ പുതിയ ഭരണസമിതി അധികാരമേൽക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.