മെത്രാ​േപ്പാലീത്ത നാളെ അഭിഷിക്തനാകും

തിരുവല്ല: മാർത്തോമ സഭയുടെ 22ാമത്തെ മെത്രാ​േപ്പാലീത്തയായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാ​േപ്പാലീത്ത ശനിയാഴ്​ച അഭിഷിക്തനാകും. സഭാ ആസ്ഥാനമായ തിരുവല്ല എസ്.സി.എസ് വളപ്പിലെ ഡോ. അലക്​സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ വിവിധ സഭാ നേതാക്കൾ പങ്കെടുക്കും. ഡോ. ജോസഫ് മാർത്തോമ മെത്രാ​േപ്പാലീത്ത കാലം ചെയ്​തശേഷം ഗീവർഗീസ് മാർ തിയഡോഷ്യസ് ആയിരുന്നു സഭാ അധ്യക്ഷ​ൻെറ താൽക്കാലിക ചുമതല വഹിച്ചിരുന്നത്. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് സഭാ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.