എൻ.സി.പിയിൽനിന്ന് ഒരു വിഭാഗം പാർട്ടി വിടാനൊരുങ്ങുന്നു

പാലാ: എൻ.സി.പിയെ സി.പി.എമ്മിന്​ അടിയറവെക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രവർത്തകർ പാർട്ടി വിടാൻ ഒരുങ്ങുന്നു. എൻ.സി.പി ചില പുതുമുഖങ്ങളുെടെ കൈയിൽ അകപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന സമിതി അംഗം സുമിത് ജോർജ് പറഞ്ഞു. പാർട്ടി കമ്മിറ്റികൾ കൂടുന്നില്ല. പഴയ പ്രവർത്തകരെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നില്ല. ഏകപക്ഷീയ തീരുമാനങ്ങളുമായാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാർ കോഴ സമരം ഒരു നാടകമായിരുന്നു എന്നാണ് സി.പി.എം ഇപ്പോൾ പറയുന്നത്. ആ നിലപാടിനോട് യോജിക്കാൻ കഴിയുന്നില്ല. കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക്​ വന്നതോടെ മറ്റ് പാർട്ടികളെ ഉൾക്കൊണ്ട് പോകുന്ന നിലപാടല്ല സി.പി.എമ്മി​േൻറതെന്നും സുമിത് ജോർജ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗം ആർ. ഡെന്നി, മണ്ഡലം മുൻ സെക്രട്ടറി വി.എം. ഡിനോ, കെ.എം. ജോർജ് എന്നിവരും പങ്കെടുത്തു. ആദ്യദിനത്തിൽ പത്രിക സമർപ്പണം നടന്നില്ല കാഞ്ഞിരപ്പള്ളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണത്തി​ൻെറ ആദ്യദിനത്തില്‍ മേഖലയില്‍ എവിടെയും പത്രിക സമര്‍പ്പണം നടന്നില്ല. വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പഞ്ചായത്തിലെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും നിരവധി സ്വതന്ത്രന്മാരെത്തി പത്രിക ​േഫാറം വാങ്ങുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി മുടങ്ങും ചങ്ങനാശ്ശേരി: ഇലക്ട്രിക്കൽ സെക്​ഷനിലെ പറക്കവെട്ടി, കുന്നക്കാട്, ബാലിക ഭവൻ, ചെറുകരക്കുന്ന്, കോച്ചേരി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പതു​ മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.