ഏറ്റുമുട്ടാൻ മുൻ പ്രസിഡൻറും അംഗങ്ങളും; വാഴൂർ ആറാം വാർഡിൽ മത്സരം കനക്കും

വാഴൂർ: കാലാവധി പൂർത്തിയായ വാഴൂർ പഞ്ചായത്തിലെ പ്രസിഡൻറും ഗ്രാമപഞ്ചായത്ത് അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവും നേർക്കുനേർ ഏറ്റുമുട്ടുന്ന ആറാം വാർഡിൽ മത്സരം തീപാറും. കാലാവധി തീർന്ന ഭരണസമിതിയിലെ പ്രസിഡൻറും സി.പി.എം നേതാവുമായ പ്രഫ. എസ്. പുഷ്കലാദേവിയും ഗ്രാമപഞ്ചായത്ത് അംഗവും ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറുമായ വി.എൻ. മനോജും യു.ഡി.എഫ് സ്ഥാനാർഥിയായി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ കെ.എൻ. രവീന്ദ്രൻ നായരുമാണ്​ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ പഞ്ചായത്ത് അംഗമായിരുന്ന പുഷ്കലാദേവിയുടെ മൂന്നാമത് മത്സരമാണിത്. സ്ഥാനത്തെ മികച്ച 20 ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർക്കുള്ള സംസ്ഥാന സർക്കാറി​ൻെറ കഴിഞ്ഞ വർഷത്തെ പുരസ്കാരവും ഇവർക്ക് ലഭിച്ചിരുന്നു. 2000 മുതൽ വാഴൂർ ഗ്രാമപഞ്ചായത്ത് അംഗമായിട്ടുള്ള വി.എൻ. മനോജി​ൻെറ അഞ്ചാമത് മത്സരമാണിത്. 2005 മുതൽ 2010വരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്നു. കഴിഞ്ഞതവണ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന്​ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച മനോജ് മുപ്പതിനായിരത്തിലധികം വോട്ട്​ നേടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. 2015ലെ മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനുള്ള രാജീവ് ഗാന്ധി പുരസ്കാരം ലഭിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകനായ രവീന്ദ്രൻ നായർ പിന്നീട് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. 2010-15 കാലയളവിൽ കേരള കോൺഗ്രസ് പ്രതിനിധിയായ ഇദ്ദേഹം വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോൺഗ്രസ് എം വാഴൂർ മണ്ഡലം പ്രസിഡൻറായിരുന്ന കെ.എൻ. രവീന്ദ്രൻ നായർ കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.