ചേപ്പാട് ഓര്‍ത്തഡോക്‌സ് പള്ളി സംരക്ഷിക്കപ്പെടണം -കാതോലിക്ക ബാവ

കോട്ടയം: ചേപ്പാട് സൻെറ്​ ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സംരക്ഷിക്കപ്പെടണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. ദേശീയപാത വികസനത്തി​ൻെറ പേരില്‍ അതിപുരാതനവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടതുമായ ദേവാലയം പൊളിക്കാനുള്ള ശ്രമം ഖേദകരമാണ്. നാടി​ൻെറ വികസന ആവശ്യങ്ങള്‍ക്ക്​ സ്ഥലങ്ങള്‍ വിട്ടുനല്‍കുന്നതിന് സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്രപ്രാധാന്യമുള്ളതും സമുദായസൗഹാര്‍ദത്തി​ൻെറ പ്രതീകവും മലങ്കരസഭാ തലവനായിരുന്ന ചേപ്പാട് മാര്‍ ദിവന്നാസിയോസി​ൻെറ കബറിടം സ്ഥിതി ചെയ്യുന്നതുമായ പള്ളി കേരള ചരിത്രത്തി​ൻെറയും സംസ്‌കാരത്തി​ൻെറയും അവിഭാജ്യഘടകമായി പരിഗണിക്കപ്പെടേണ്ടതാണ്. മുന്‍ നിശ്ചയിച്ചിരുന്ന അലൈന്‍മൻെറ്​ മാറ്റി പള്ളി ഇല്ലാതാക്കാന്‍ നടന്നുവരുന്ന നടപടികള്‍ ദുരുദ്ദേശ്യപരമാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും ബാവ വാർത്തക്കുറിപ്പിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി അറിയിച്ചതായും ബാവ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.