ചിറക്കടവ് പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തി​െൻറ തിരക്കിൽ പാർട്ടികളും മുന്നണികളും

ചിറക്കടവ് പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തി​ൻെറ തിരക്കിൽ പാർട്ടികളും മുന്നണികളും പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ ഇടത്‌‌‌ -വലത് മുന്നണികളും ബി.ജെ.പിയും സ്ഥാനാർഥി നിർണയത്തി​ൻെറ തിരക്കിലാണ്. പഞ്ചായത്തിൽ യു.ഡി.എഫിൽ ഏകദേശ ധാരണയായ സ്ഥാനാർഥികൾ ഇവരൊക്കെയാണ്​. ടി.എ. ഷിഹാബുദീൻ- ( -വാർഡ്-രണ്ട്), ലിജി ഷാജൻ (നാല്), സ്മിത പ്രദീപ് ഗോപി (അഞ്ച്), ഉണ്ണികൃഷ്ണൻ വടക്കേൽ (ആറ്), പി.സി. റോസമ്മ (ഏഴ്), എബിൻ പയസ് (എട്ട്), എം.ടി. പ്രീത (ഒമ്പത്), മുത്തുപ്ലാക്കൽ ഗോപാലകൃഷ്ണൻ നായർ (11), റൂബി സേതു (15), മഞ്ജുഷ മോഹൻ (18), അശ്വതി ബിജു (19). ഇവരിൽ ഷിഹാബുദ്ദീൻ മുസ്‌ലിംലീഗി​ൻെറയും അശ്വതി ബിജു ലീഗ്‌ സ്വതന്ത്ര സ്ഥാനാർഥിയുമാണ്. മറ്റുള്ളവരെല്ലാം കോൺഗ്രസും. ഇനി തീരുമാനിക്കാനുള്ളത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുള്ള സീറ്റുകളേതൊക്കെയെന്നും അവരുടെ സ്ഥാനാർഥികളാരെന്നതും. എൽ.ഡി.എഫിൽ അമ്പിളി ശിവദാസ് (നാല്), ശ്രീലത സന്തോഷ് (അഞ്ച്), കെ.ജി. രാജേഷ് (ആറ്), എം.ജി. വിനോദ് (എട്ട്), അഡ്വ. സി.ആർ. ശ്രീകുമാർ (16) എന്നിവയാണ് ധാരണയായത്. ഇവരെല്ലാം സി.പി.എം സ്ഥാനാർഥികളാണ്. ബി.ജെ.പിക്ക് 11 വാർഡുകളിൽ ഏകദേശ ധാരണയായി. പി. പ്രസാദ് (രണ്ട്), ഉഷ കൃഷ്ണപിള്ള (നാല്), പുഷ്പലത വിനോദ് (അഞ്ച്), കെ.ജി. കണ്ണൻ (ആറ്), വി.ആർ. പ്രകാശ് (എട്ട്), അഭിലാഷ് ബാബു (11), ഗോപി പാറാംതോട് (13), ശ്രീദേവി അനിൽകുമാർ (15), വിഷ്ണു എസ്. നായർ (16), വി.ജി. രാജി (17), ഉഷ ശ്രീകുമാർ (18) എന്നിവരാണിവർ. മാസ്‌കില്ലാത്തതിന് വീട്ടിൽനിന്ന് വിളിച്ചിറക്കി പിഴയിട്ടുവെന്ന് പനമറ്റം: സഹോദര​ൻെറ വീടി​ൻെറ ഉമ്മറത്തിരിക്കുമ്പോൾ വിളിച്ചിറക്കി മാസ്‌കില്ലെന്ന കാരണത്താൽ പിഴയിട്ടുവെന്ന് പരാതി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായ കണിയാംപറമ്പിൽ കെ.കെ. ബാലചന്ദ്രനാണ് പരാതിക്കാരൻ. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഉൾപ്പെടുന്ന സംഘം റോഡരികിലെ വീട്ടിൽനിന്ന് തന്നെ വിളിച്ചിറക്കി പിഴയടക്കാൻ നിർദേശിച്ചുവെന്നാണ് പരാതി. പിഴയൊടുക്കാൻ തയാറാകാത്ത ഇദ്ദേഹത്തോട് പൊൻകുന്നം പൊലീസ് സ്‌റ്റേഷനിലെത്താൻ നിർദേശിച്ചു. പിന്നീട് സ്​റ്റേഷനിലെത്തിയപ്പോൾ 200 രൂപ പിഴയടക്കാൻ എസ്.ഐ നിർദേശിച്ചെങ്കിലും തുക അടച്ചില്ല. മറ്റുപലർക്കും ഇതേ ദുരനുഭവമുള്ളതിനാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് ബാലചന്ദ്ര​ൻെറ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.