പ്രതിഷേധ യോഗം

ചങ്ങനാശ്ശേരി: പെന്‍ഷന്‍കാരുടെ ചികിത്സ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക, നാലു ഗഡു കുടിശ്ശിക ക്ഷേമാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്​ കെ.എസ്.എസ്.പി.എ പെന്‍ഷന്‍ ട്രഷറിക്ക്​ മുന്നിൽ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്. സലിം ഉദ്​ഘാടനം ചെയ്​തു. ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡൻറ്​ അലി റാവുത്തർ അധ്യക്ഷതവഹിച്ചു. പി.ജെ. ആൻറണി, പി.ടി. തോമസ്, ബേബി ഡാനിയേല്‍, ആര്‍. സലിം കുമാര്‍, കെ. ദേവകുമാര്‍, പ്രഫ. ബാബു സെബാസ്​റ്റ്യന്‍, സേവ്യര്‍ പൂവം എന്നിവര്‍ സംസാരിച്ചു. KTL ksspa ചങ്ങനാശ്ശേരി പെന്‍ഷന്‍ ട്രഷറിക്ക്​ മുന്നില്‍ കെ.എസ്.എസ്.പി.എ സംഘടിപ്പിച്ച സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്. സലിം ഉദ്ഘാടനം ചെയ്യുന്നു സീറ്റ്​ ഒഴിവ് ചങ്ങനാശ്ശേരി: മാടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) യിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര കാർപൻെറർ ട്രേഡിൽ പ്രവേശനത്തിലേക്ക് പട്ടികവർഗ വിഭാഗത്തിൽ ഒരു ഒഴിവും പട്ടികജാതി വിഭാഗത്തിൽ എതാനും ഒഴിവുകളുമുണ്ട്. പത്താം ക്ലാസ് ജയിച്ചതോ തോറ്റതോ ആയവർക്ക് അപേക്ഷിക്കാം. എല്ലാ വിഭാഗക്കാർക്കും സൗജന്യപഠനം, സൗജന്യ പാഠപുസ്തകങ്ങൾ. കൂടാതെ 900 രൂപ യൂനിഫോം അലവൻസ്, സ്​റ്റഡി ടൂർ അലവൻസ് 3000 രൂപ, പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 630 രൂപ പ്രതിമാസ സ്​റ്റൈപൻഡ്​, 820 രൂപ ലംപ്സം ഗ്രാൻറ്​ എന്നിവ നൽകും. അപക്ഷഫോറം സൗജന്യമായി ഐ.ടി.ഐ ഓഫിസിൽ ലഭിക്കും. താൽപര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക് 0481 2473190, 9446746465 എന്ന നമ്പറിൽ വിളിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.