പൊൻകുന്നം ടൗണിലെ പച്ചക്കറി കടകളിൽ മോഷണം

പൊൻകുന്നം: ടൗണിലെ രണ്ടു പച്ചക്കറിക്കടകളിൽ മോഷണം. ദേശീയ പാതയിൽ ട്രാഫിക് ജങ്​ഷനിലെ ജോസഫി​ൻെറയും രവീന്ദ്ര​ൻെറയും കടകളിലാണ് മോഷണം നടന്നത്. ജോസഫി​ൻെറ കടയുടെ പിൻവശത്തുള്ള ഇരുമ്പു ഗ്രില്ലുതകർത്താണ് മോഷ്​ടാക്കൾ അകത്തുകടന്നത്. ഇവിടെ സൂക്ഷിച്ച 1500 രൂപയോളം മോഷണം പോയതായി ജോസഫ് പരാതിയിൽ പറയുന്നു. മുമ്പ്​ രണ്ടുതവണ ഇത്തരത്തിൽ മോഷണം നടന്നതായി കടയുടമ പറഞ്ഞു. ഇതിനടുത്തുള്ള രവീന്ദ്ര​ൻെറ പച്ചക്കറിക്കടയിലും കള്ളൻ കയറി. ഇവിടെ മൂന്നു മേശകളുടെയും പൂട്ടു തകർത്തിട്ടുണ്ട്. ഇവിടെനിന്ന്​ 500 രൂപ മോഷണം പോയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സനൽ ഫിലിപ്പി​ൻെറ ഓർമക്കായി ഓഡിറ്റോറിയം മുണ്ടക്കയം: അന്തരിച്ച മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പി​ൻെറ ഓർമക്കായി പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഡിറ്റോറിയത്തി​ൻെറ ഉദ്​ഘാടനം ആ​േൻറാ ആൻറണി എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. രാജു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ്​ വത്സമ്മ തോമസ്, മാത്യു എബ്രഹാം, ബെന്നി ചേറ്റുകുഴി, മഞ്ചു ഷാനു, നസീമ ഹാരീസ്, ജിജി നിക്കോളാസ്, ഷീബ ദിഫൈൻ, ഫ്ലോറി ആൻറണി, രജനി ഷാജി, ബി. ജയചന്ദ്രൻ, പ്രദീഷ് കുമാർ, ജെസി ബാബു, മറിയാമ്മ ആൻറണി, കെ.സി. സുരേഷ്, ആശ അനീഷ്, ടി.ആർ. സത്യൻ, രേഖ ദാസ്, ജെസി ജേക്കബ്, സൂസമ്മ മാത്യു, എം.ബി. സനൽ എന്നിവർ സംസാരിച്ചു. KTL Audirorium mundakkayam സനൽ ഫിലിപ്പി​ൻെറ ഓർമക്കായി നിർമിച്ച ഓഡിറ്റോറിയത്തി​ൻെറ ഉദ്​ഘാടനം ആ​േൻറാ ആൻറണി എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.