പാലാ ജനറൽ ആശുപത്രിയിൽ കൊബാൾട്ട് റേഡിയേഷൻ മെഷീൻ സ്ഥാപിക്കും

കോട്ടയം: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന കാൻസർ പ്രതിരോധ പദ്ധതിയായ 'കാൻ കോട്ടയം - ഫിറ്റ് കോട്ടയം' ത്തി​ൻെറ ഭാഗമായി കാൻസർ രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകുന്നതിനുള്ള കൊബാൾട്ട് റേഡിയേഷൻ മെഷീൻ സ്ഥാപിക്കും. പാലാ ജനറൽ ആശുപത്രിയിലെ കാൻസർ ചികിത്സ വിഭാഗത്തിലാണ് മെഷീൻ സ്ഥാപിക്കുക എന്ന്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. 1.35 കോടി ചെലവ് വരുന്ന മെഷീൻ സ്ഥാപിക്കുന്നതോടെ ജില്ലയിൽ കാൻസർ ചികിത്സരംഗത്ത് വലിയ പ്രയോജനം ലഭിക്കും. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ മാത്രമാണ് റേഡിയേഷൻ ചികിത്സ സൗകര്യം ഉള്ളത്. പാവപ്പെട്ട കാൻസർ രോഗികൾക്ക് സൗജന്യ റേഡിയേഷൻ സൗകര്യം ലഭ്യമാകുന്നതോടെ ജില്ലയിലെ കാൻസർ രോഗ മരണനിരക്ക് ഗണ്യമായി കുറക്കാൻ കഴിയുമെന്ന്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു. കുടുംബശ്രീ ബസാർ കാണക്കാരിയിൽ തുടങ്ങി കോട്ടയം: കുടുംബശ്രീ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ല മിഷൻ കാണക്കാരിയിൽ ബസാർ ആരംഭിച്ചു. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ബിനോയ് പി.ചെറിയാൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലിയിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ജയപ്രകാശ് ആദ്യ ഉൽപന്നം സ്വീകരിച്ചു. ഇതിലൂടെ സംരംഭകരുടെ 700ഓളം ഉൽപന്നങ്ങൾക്ക് പുത്തൻ വാതായനങ്ങൾ തുറക്കാൻ കഴിയും എന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ.ദിവാകർ അറിയിച്ചു. ജില്ല മിഷൻ അസി. കോഓഡിനേറ്റർ അരുൺ പ്രഭാകർ സ്വാഗതവും കുടുംബശ്രീ ബസാർ പ്രസിഡൻറ്​ സീത സുരേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.