മഹിള ഐക്യവേദി സമരം നാളെ

കോട്ടയം: പട്ടികജാതി പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ സമഗ്ര അന്വേഷണം നടത്തുക, വാളയാർ കേസ് സി.ബി.ഐക്ക് വിടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ സംസ്ഥാന വ്യാപകമായി ശനിയാഴ്​ച പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന്​ മഹിള ഐക്യവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും സമരം. സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന സെക്രട്ടറി അനിത ജനാർദനൻ, ജില്ല ട്രഷറർ വിനോദിനി വിജയകുമാർ, ജില്ല വൈസ് പ്രസിഡൻറ് ജയന്തി ജയ്മോൻ എന്നിവർ വാർത്തസമ്മേളത്തിൽ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.