കെ.എസ്​.ആർ.ടി.സി സർക്കുലർ ടൗൺ സർവിസ്​ തുടങ്ങി

കോട്ടയം നഗരത്തിൽ എല്ലായിടത്തും നിർത്തുന്ന ഓർഡിനറി സർവിസ​്​ കോട്ടയം: നഗരം ചുറ്റിയുള്ള കെ.എസ്​.ആർ.ടി.സിയുടെ സർക്കുലർ സ്പെഷൽ സർവിസുകൾ തുടങ്ങി. കളത്തിപ്പടി-നാട്ടകം, നാട്ടകം- കളത്തിപ്പടി, കോട്ടയം -ഇല്ലിക്കൽ -തിരുവാതുക്കൽ -കോട്ടയം സർക്കുലർ സർവിസാണ് പുതിയതായി തുടങ്ങിയത്​. എല്ലായിടത്തും നിർത്തുന്ന അൺലിമിറ്റഡ് ഓർഡിനറി സർവിസുകളാകും മൂന്നും. 10 രൂപ ചാർജിൽ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക്​ എത്താൻ യാത്രക്കാർക്ക്​ സഹായകരമാവും ഇവ. കോവിഡ്​ വ്യാപനം മൂലം യാത്രാമർഗങ്ങൾ കുറഞ്ഞ സാഹചര്യത്തിലാണ്​ കെ.എസ്​.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സലിം പി.മാത്യുവി​ൻെറ നിർദേശാനുസരണം​ പുതിയ സർവിസ് തുടങ്ങിയത്​.​ ആദ്യഘട്ട സർവിസുകൾ വിജയകരമെന്ന്​ കണ്ടാൽ കൂടുതൽ സർവിസ്​ തുടങ്ങും. കോട്ടയം ഡിപ്പോയിൽ രാവിലെ 11ന്​ ആദ്യസർവിസ്​ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഫ്ലാഗ്​ ഓഫ്​ ചെയ്​തു. മുൻ എം.എൽ.എ വി.എൻ. വാസവൻ, മുനിസിപ്പൽ കൗൺസിലർ ഗോപകുമാർ തുടങ്ങിയവർ പ​ങ്കെടുത്തു. 246 പേര്‍ക്കുകൂടി കോവിഡ് കോട്ടയം: ജില്ലയില്‍ 246പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 244 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് ബാധിച്ചത്. സംസ്ഥാനത്തിന്​ പുറത്തുനിന്നെത്തിയ രണ്ടുപേരും രോഗബാധിതരായി. പുതുതായി 2304 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 119 പുരുഷന്മാരും 97 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടും. 60 വയസ്സിനു മുകളിലുള്ള 51പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 334പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5355 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 24,346 പേര്‍ കോവിഡ് ബാധിതരായി. 18950 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18732 പേര്‍ ക്വാറൻറീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം - 41 ചങ്ങനാശ്ശേരി -24 പാമ്പാടി - 13 ഏറ്റുമാനൂർ -11 നീണ്ടൂർ- 9 മുണ്ടക്കയം, മറവന്തുരുത്ത് -8 കങ്ങഴ, അകലക്കുന്നം, ടി.വി പുരം -6 പുതുപ്പള്ളി, വൈക്കം, ആർപ്പൂക്കര, വിജയപുരം, മീനച്ചിൽ -5 തിടനാട്, ഉദയനാപുരം, പാല -4 തിരുവാർപ്പ്, വാഴൂർ, കാഞ്ഞിരപ്പള്ളി, കുമരകം, പൂഞ്ഞാർ, മാടപ്പള്ളി, തൃക്കൊടിത്താനം, അതിരമ്പുഴ, വാകത്താനം, കാണക്കാരി, പനച്ചിക്കാട്, ഈരാറ്റുപേട്ട -3 അയർക്കുന്നം, കല്ലറ, മാഞ്ഞൂർ, നെടുംകുന്നം, രാമപുരം, ഞീഴൂർ, തലയാഴം, കിടങ്ങൂർ, ചെമ്പ്, കുറവിലങ്ങാട്, എരുമേലി, തലപ്പലം -2 വെള്ളൂർ, ഭരണങ്ങാനം, ഉഴവൂർ, പള്ളിക്കത്തോട്, ചിറക്കടവ്, മീനടം, കൊഴുവനാൽ, കറുകച്ചാൽ, കടപ്ലാമറ്റം, തലയോലപ്പറമ്പ്, വാഴപ്പള്ളി, അയ്മനം, വെള്ളാവൂർ, കോരുത്തോട്, പായിപ്പാട്, മണർകാട്, എലിക്കുളം -1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.