ഹരിതകേരളം മിഷൻ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു

കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാർ ഹരിതകേരളം മിഷൻ മുഖാന്തരം നടപ്പാക്കിയ 'പച്ചത്തുരുത്ത്' നിർമാണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ സംസ്ഥാന ഹരിതകേരളം മിഷൻ പ്രത്യേക പുരസ്കാരം നൽകിആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് -ഒാഫിസ്​ സ്ഥിതിചെയ്യുന്ന രണ്ടേക്കർ സ്ഥലത്ത് നിലവി​െല എല്ലാ മരങ്ങളിലും ശാസ്ത്രീയനാമങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുകയും ബ്ലോക്ക് പഞ്ചായത്തി​ൻെറ പ്രവേശനകവാടം മുതൽ പഴയ ഓഫിസ് കെട്ടിടം സ്ഥിതിചെയ്യുന്ന റോഡി​ൻെറ ഇരുവശങ്ങളിലും മരങ്ങൾ ​െവച്ചുപിടിപ്പിക്കുകയും കോമ്പൗണ്ടിനുള്ളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച ജൈവ നഴ്സറി ആരംഭിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനാണ് പ്രത്യേക പുരസ്കാരം. സംസ്ഥാന വനംവകുപ്പുമായി ചേർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏഴ് പഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് മരങ്ങളാണ് വെച്ചുപിടിപ്പിച്ചത്. സംസ്ഥാന ഹരിതകേരളം മിഷ​ൻെറ അനുമോദനപത്രം വിശിഷ്​ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മറിയമ്മ ജോസഫിന് കൈമാറി. വൈസ് പ്രസിഡൻറ്​ അഡ്വ. പി.എ. ഷമീർ, ബ്ലോക്ക് ഡെവലപ്​മൻെറ്​ ഓഫിസർ എൻ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.ടി. അയ്യൂബ്ഖാൻ, ലീലാമ്മ കുഞ്ഞുമോൻ, റോസമ്മ ആഗസ്തി, അംഗങ്ങളായ ജോളി മടുക്കക്കുഴി, പ്രകാശ് പള്ളിക്കൂടം, പി.കെ. അബ്​ദുൽ കരീം, ജയിംസ് പി. സൈമൺ, സോഫി ജോസഫ്, പി.ജി. വസന്തകുമാരി, ആശാ ജോയി, അജിത രതീഷ്, അന്നമ്മ ജോസഫ്, ജോയൻറ്​ ബി.ഡി.ഒമാരായ കെ.എ. നാസർ, കെ.എം. ജോസഫ്, ജി.ഇ.ഒ വി.ആർ. അജികുമാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിപിൻ രാജു, പ്ലാൻ കോ ഓഡിനേറ്റർ ടി.ഇ. സിയാദ്, കെ.ആർ. റെജിമോൻ എന്നിവർ സംസാരിച്ചു. KTL pachathuruth കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാന ഹരിതകേരളം മിഷൻ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.