സി.പി.ഐയിലെ മ​െറ്റാരു നേതാവിനെതിരെയും സ്​ത്രീകളുടെ പരാതി

നെടുങ്കണ്ടം: ലൈംഗികാതിക്രമ പരാതിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ. കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടിതല നടപടി ഉണ്ടായതിന് പിന്നാലെ ഇടുക്കിയിലെ മറ്റൊരു നേതാവിനെതിരെയും സ്​ത്രീകളുടെ പരാതി. സി.പി.ഐ ജില്ല സെക്രട്ടറി, മഹിള സംഘം സംസ്ഥാന സെക്രട്ടറി പി. വസന്തം, പ്രസിഡൻറ്​ ജെ. ചിഞ്ചുറാണി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർക്കാണ് ഉടുമ്പൻചോലയിലെ മഹിള സംഘം പ്രവർത്തകർ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അന്വേഷണ കമീഷനെ നിയമിച്ച് ഉചിതനടപടി സ്വീകരിക്കുമെന്ന് പാർട്ടി ജില്ല നേതൃത്വം പറഞ്ഞതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.