പണം ഇരട്ടിയാക്കൽ; അടിമാലിയിൽ യുവതി അറസ്​റ്റിൽ

അടിമാലി: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ സംഭവത്തിൽ യുവതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. കോതമംഗലം പൈങ്ങോട്ടൂർ കോട്ടേക്കുടി സുറുമിയെ(33)യാണ് സി.ഐ അനിൽ ജോർജി​ൻെറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. അടിമാലിയിൽ ഏഴുപേരിൽനിന്ന് 11.5 ലക്ഷം രൂപ തട്ടിയെടു​െത്തന്ന പരാതിയിലാണ്​ അറസ്​റ്റ്​. മേഖലയിൽ കൂടുതൽ പേരിൽനിന്ന്​ ഇവർ പണം തട്ടിയെടുത്തതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 2020 ഏപ്രിലിൽ മൂന്ന് കുട്ടികളുമായി അടിമാലിയിൽ എത്തിയ സുറുമി അടിമാലി മാപ്പാനിക്കുന്നിൽ വാടകക്ക്​ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. അടിമാലിയിൽനിന്ന് മുങ്ങിയ ഇവരെ മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിച്ചിറങ്ങരയിൽ വാടകക്ക് താമസിക്കുന്നിടത്ത് നിന്നാണ് അറസ്​റ്റ്​ ചെയ്തത്. അടിമാലി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റ്​. അടിമാലിയിൽ താമസിക്കവെ ഇവർ അയൽവാസികളെയാണ് ആദ്യം കെണിയിൽപെടുത്തിയത്. ആദ്യം ചെറിയ തുകകൾ വാങ്ങി ഇരട്ടിയായി തിരികെ കൊടുത്തു. പിന്നീട് പലരിൽ നിന്നായി വലിയ തുക കൈപ്പറ്റിയ ശേഷം സെപ്റ്റംബർ 23ന് അടിമാലിയിൽനിന്ന്​ മുങ്ങി. ഭർത്താവ് ഗൾഫിലാണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതോടൊപ്പം ഒരു പവൻ സ്വർണം നൽകിയാൽ ആറുമാസംകൊണ്ട് ഇരട്ടി സ്വർണമോ, പണമോ നൽകാമെന്ന് പറഞ്ഞ് ഇവർ സ്വർണം തട്ടിയെടുത്തതായും പരാതിയുണ്ട്. പോത്താനിക്കാട് പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ മൂന്നു പേരിൽനിന്നായി 58 ലക്ഷം രൂപയും ആറു പവൻ സ്വർണവും തട്ടിയെടുത്തതിനും 2017ൽ കോട്ടയം താഴത്തങ്ങാടിയിൽനിന്ന്​ ആറുപേരിൽനിന്ന്​ 25 ലക്ഷം തട്ടിയെടുത്തതിനും 2015 ബന്ധുവിൽനിന്ന്​ 10 ലക്ഷം തട്ടിയെടുത്തിന്​ മൂവാറ്റുപുഴ സ്​റ്റേഷനിലും കേസുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, കാസർകോട്, മലപ്പുറം, ജില്ലകളിലായി അഞ്ചു വർഷത്തിനിടെ രണ്ട് കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായി പൊലീസി​ൻെറ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാടകക്ക് താമസിക്കുന്നിടത്തെല്ലാം കുട്ടികളുമായാണ് താമസം. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു. ചിത്രം -TDG SURUMI അറസ്​റ്റിലായ സുറുമി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.