ആനിത്തോട്ടം-മുക്കടവ് കം കോസ് വേ നാട്ടുകാര്‍ക്കായി തുറന്നുനല്‍കുന്നു

കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് ആറാം വാര്‍ഡ് ആനിത്തോട്ടം നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായി. ആനിത്തോട്ടം- മുക്കടവ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ആനിത്തോട്ടം- മുക്കടവ് കം കോസ് വേ നാട്ടുകാര്‍ക്കായി തുറന്നുനല്‍കുന്നു. ജില്ല പഞ്ചായത്തില്‍നിന്ന് അഡ്വ. സെബാസ്​റ്റ്യന്‍ കുളത്തുങ്കല്‍ അനുവദിച്ച 53 ലക്ഷം രൂപയും പഞ്ചായത്തില്‍നിന്നുള്ള നാല് ലക്ഷം രൂപയും വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആനിത്തോട്ടം നിവാസികള്‍ക്ക് പട്ടം ചുറ്റാതെ കാഞ്ഞിരപ്പള്ളിയിലെത്താം. ഒപ്പം ചെക്ഡാം നിര്‍മിച്ചതിലൂടെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. നേരത്തേ ആനിത്തോട്ടത്ത് 32 ലക്ഷം രൂപ ചെലവഴിച്ച് ബലക്ഷയം സംഭവിച്ച പഴയ പാലം പൊളിച്ചുനീക്കി പുതിയ പാലം നിര്‍മിച്ചിരുന്നു. പുതിയ പാലം ഞായറാഴ്ച വൈകീട്ട് മൂന്നിന് നാട്ടുകാര്‍ക്കായി തുറന്നുനല്‍കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സെബാസ്​റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നടത്തും. പഞ്ചായത്ത് പ്രസിഡൻറ്​ ഷക്കീല നസീര്‍ അധ്യക്ഷതവഹിക്കും. വി.വി. ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.