പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടു

കോട്ടയം: മിസ്കോളിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി നഗ്​ന ചിത്രങ്ങൾ പകർത്തുകയും കുട്ടിയുടെ ഫേസ്​ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്ത് അപകീർത്തികരമായ ചിത്രം പ്രചരിപ്പിക്കുകയും ചെയ്​തെന്ന കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടു. ഇടുക്കി സ്വദേശിയും പത്തനംതിട്ട മരം കൊള്ളിൽ വീട്ടിൽ താമസക്കാരനുമായ ഷെമിൽ രാജിനെയാണ് (32) കോട്ടയം അഡീഷനൽ ജില്ല ജഡ്ജ് ജി. ഗോപകുമാർ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2014 ജനുവരിയിലാണ് സംഭവം. വിദ്യാർഥിനിയുടെ പരാതിയിൽ കോട്ടയം ഈസ്​റ്റ്​ പൊലീസാണ് കേസ് എടുത്തത്. അന്വേഷണത്തിൽ പ്രതിയുടേത് എന്ന് ആരോപിച്ച് കോടതിയിൽ ഹാജരാക്കിയ മൂന്ന് മൊബൈൽ ഫോണുകളും പ്രതിയുടേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോയും വിഡിയോയും പെൺകുട്ടിയുടേതാണെന്നും പ്രൊഫൈൽ ഹാക്ക് ചെയ്തു എന്നും സാങ്കേതികമായി തെളിയിക്കാൻ സാധിച്ചിട്ടില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ. ജിതേഷ് ജെ. ബാബു, സുബിൻ കെ. വർഗീസ് എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.