കാട്ടിക്കുന്നു തുരുത്തിന്​ ഇന്നും ആശ്രയം കടത്തുവള്ളം

വൈക്കം: ജനജീവിതം നൂറ്റാണ്ടു പിന്നിട്ട കാട്ടിക്കുന്നു തുരുത്തിൽ പുറം ലോകത്തെത്താൻ തുരുത്തുനിവാസികൾക്ക്​ ഇന്നും ആശ്രയം കടത്തുവള്ളം. ഒരുഭാഗത്തു മുവാറ്റുപുഴയാറി​ൻെറ കൈവഴിയും മുന്നുവശങ്ങളിൽ വേമ്പനാട്ടുകായലും അതിരിടുന്ന കാട്ടിക്കുന്നു തുരുത്ത് വൈക്കംചെമ്പ് പഞ്ചായത്തിലെ 15ാം വാർഡിലാണ് ഉൾപ്പെടുന്നത്. 300 ഏക്കർ വിസ്തൃതിയുള്ള തുരുത്തിനോട്​ ചേർന്നു നടുത്തുരുത്ത്, യക്ഷി തുരുത്ത് എന്നീ രണ്ടു ചെറുതുരുത്തുകൾ കൂടിയുണ്ട്. കാട്ടിക്കുന്നുതുരുത്തിൽ 110 കുടുംബങ്ങളും നടുതുരുത്തിൽ 35ഉം യക്ഷി തുരുത്തിൽ എട്ടു കുടുംബങ്ങളുമുണ്ട്. ഇതിൽ കാട്ടിക്കുന്നു തുരുത്തിലെ 110 കുടുംബങ്ങളും യക്ഷിത്തുരുത്തിലെ എട്ടു കുടുംബങ്ങളും വള്ളത്തെ മാത്രം ആശ്രയിച്ചാണ് പുറം ലോകത്തെത്തുന്നത്. നടുത്തുരുത്തിലേക്ക്​ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച ഒരു കോടി 82 ലക്ഷം വിനിയോഗിച്ച് പാലം നിർമിച്ചതോടെ നടുത്തുരുത്തുകാർക്ക് വള്ളത്തെ ഒഴിവാക്കി കരപറ്റാനായി. കഴിഞ്ഞ ആറ്​ പതിറ്റാണ്ടായി കാട്ടിക്കുന്നുതുരുത്തുകാർ പാലത്തിനായി മുറവിളികൂട്ടുകയാണ്. പലതവണ പാലത്തിനായി ഫണ്ടു അനുവദിച്ചതായി പ്രഖ്യാപനങ്ങളുണ്ടായി. ഒരുതവണ പരിശോധനയും നടത്തി. 2018ൽ കേന്ദ്രസർക്കാറി​ൻെറയും സംസ്​ഥാന സർക്കാറി​ൻെറയും ധനസഹായത്തോടെ ഒമ്പതുകോടി വിനിയോഗിച്ചു പാലം നിർമിക്കുന്ന പദ്ധതി വിഭാവനം ചെയ്തെങ്കിലും പദ്ധതി സാങ്കേതികത്വത്തിൽ കുടുങ്ങി. 2019- 20 സാമ്പത്തിക വർഷം സംസ്ഥാന ബജറ്റിൽ പാലത്തിനു എട്ടുകോടി അറുപത് ലക്ഷം വകയിരുത്തിയിട്ടുണ്ട്. പുഴക്കു കുറുകെ 60 മീറ്റർ നീളത്തിൽ 6.5 മീറ്റർ വീതിയിലാണ് പാലം നിർമിക്കാൻ പി.ഡബ്ല്യു.ഡി എസ്​റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. പാലത്തിനിരുവശവുമായി 36 മീറ്റർ നീളത്തിൽ 6.3 മീറ്റർ വീതിയിൽ സമീപ റോഡുമൊരുക്കണം. കാപ്ഷൻ KTL aravu shala തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന കോടിമതയിലെ ആധുനിക അറവുശാലയുടെ ഉള്‍വശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.