കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം ഡി.വൈ.എഫ്.ഐ നടത്തി

പെരുവ: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ സംസ്കാരം കോവിസ് മാനദണ്ഡങ്ങൾ പാലിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തി. മുളക്കുളം പൂരത്തിൽ പരേതനായ സുകുമാര​ൻെറ ഭാര്യ സരോജിനിയുടെ (78) മൃതദേഹമാണ് ഞായറാഴ്ച സംസ്കരിച്ചത്.അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ദഹനപ്പെട്ടിയിൽ ഡി.വൈ.എഫ്.ഐ കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറി ടി.എസ്. ശരത്തി​ൻെറ നേതൃത്വത്തിൽ അർജുൻ. ഇ.വി, ജോയ്സി, ജെ.എച്ച്.ഐമാരായ പ്രവീൺ, സൂര്യ ജോൺസൺ, ജെയിംസ് എന്നിവർ ചേർന്നാണ് സംസ്കാരം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.