ഹരിതാഭ നിലനിൽക്കുന്നത്​ പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടൽ കൊണ്ട് -എൻ. ജയരാജ് എം.എൽ.എ

പൊൻകുന്നം: കേരളത്തി​ൻെറ ഹരിതാഭ ഇത്രയെങ്കിലും നിലനിൽക്കുന്നത് പരിസ്ഥിതി പ്രവർത്തകരുടെ സജീവ ഇടപെടൽ കൊണ്ടാണെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ. കേരള സർഗവേദിയുടെ വൃക്ഷമിത്ര സംസ്ഥാന പുരസ്‌കാരം വൃക്ഷ പരിസ്​ഥിതി സംരക്ഷണ സമിതി കോഓഡിനേറ്റർ എസ്. ബിജുവിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഇവരെ പോലുള്ളവരുടെ ശ്രമങ്ങൾക്ക് പൊതുസമൂഹം പിന്തുണ നൽകണമെന്നും എം.എൽ.എ പറഞ്ഞു. സർഗവേദി സംസ്ഥാന കൺവീനർ വിഴിക്കിത്തോട് ജയകുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനം വന്യജീവി ബോർഡ് അംഗവും വൃക്ഷവൈദ്യനുമായ കെ. ബിനു, സി.പി.എം. ജില്ല കമ്മിറ്റി അംഗവും ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗവുമായ അഡ്വ. ഗിരീഷ്, എസ്. നായർ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുമേഷ് ആൻഡ്രൂസ്, കേരള കോൺഗ്രസ് എം നേതാക്കളായ ഷാജി നെല്ലേപറമ്പിൽ, ലാൽജി മാടത്താനിക്കുന്നേൽ, ശ്രീകാന്ത് എസ്. ബാബു, മനോജ് മറ്റമുണ്ടയിൽ, റിച്ചു സുരേഷ്, ജിജോ കാവാലം, രാഹുൽ ബി. പിള്ള തുടങ്ങിയവർ പങ്കെടുത്തു. ചിത്രം KTL vriksha mithra award ഡോ. എൻ. ജയരാജ് എം.എൽ.എ വൃക്ഷമിത്ര പുരസ്‌കാരം എസ്. ബിജുവിന് സമ്മാനിക്കുന്നു വായനശാല ഉദ്ഘാടനം വാഴൂർ: ശാസ്താംകാവിൽ പകൽവീട്ടിൽ തുടങ്ങുന്ന അക്ഷരദീപം വായനശാല തിങ്കളാഴ്ച രാവിലെ 9.30ന് ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡൻറ്​ ശ്യാമള ടി.നായർ അധ്യക്ഷതവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ്​ പ്രഫ. എസ്. പുഷ്‌കലാദേവി കുട്ടികളെ എഴുത്തിനിരുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ബാലഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തും. കാർ ബൈക്കിലിടച്ചശേഷം തിട്ടയിൽ ഇടിച്ചുകയറി പൊൻകുന്നം: ദേശീയപാതയിൽ പൊൻകുന്നം മാർക്കറ്റ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലിടച്ച ശേഷം സമീപത്തെ തിട്ടയിൽ ഇടിച്ചു കയറി. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ചങ്ങനാശ്ശേരിക്ക് പോകുകയായിരുന്ന കാർ പെട്ടിക്കടയുടെ സമീപത്ത്​ കൂടി പാഞ്ഞാണ് തിട്ടയിലിടിച്ചത്. കടയുടെ മുന്നിൽ ആൾക്കാരില്ലാത്തതിനാൽ അപകടമൊഴിവായി. ബൈക്കിന് സമീപംനിന്ന ഉടമ ചിറക്കടവ് സ്വദേശി അശോക് കുമാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ചിത്രം KTL accident car പൊൻകുന്നത്ത് നിയന്ത്രണംവിട്ട് തിട്ടയിൽ ഇടിച്ചുനിന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.