പിന്തുണ അറിയിച്ച്​ ജോസഫി​െൻറ വീട്ടിൽ മാണിയുടെ മരുമകൻ

പിന്തുണ അറിയിച്ച്​ ജോസഫി​ൻെറ വീട്ടിൽ മാണിയുടെ മരുമകൻ തൊടുപുഴ: ജോസ്​ കെ. മാണി ഇടതുപക്ഷ​ത്ത്​ ചേക്കേറിയ പശ്ചാത്തലത്തിൽ സഹോദരീഭർത്താവ്​ (കെ.എം. മാണിയുടെ മകളുടെ ഭർത്താവ്​) മുൻ ഐ.എ.എസുകാരൻകൂടിയായ എം.പി. ജോസഫ് പി.ജെ. ജോസഫി​ൻെറ പുറപ്പുഴയിലെ വസതിയിലെത്തി കൂടിക്കാഴ്​ച നടത്തി. മാണി സാറി​ൻെറ മനസ്സ്​​ വായിച്ചെടുത്തിട്ടില്ലാത്തവരാണ്​​ കേരള കോൺഗ്രസ്​ ബാനറിൽ ഒരുവിഭാഗത്തെ ഇടതുപക്ഷത്ത്​ എത്തിച്ചതെന്നും അദ്ദേഹത്തി​ൻെറ ആത്മാവുപോലും പൊറുക്കാത്ത നടപടിയാണിതെന്നും ​പി.ജെ. ജോസഫുമായുള്ള സംസാരത്തിൽ എം.പി. ജോസഫ്​ പറഞ്ഞു. പ്രതിസന്ധിഘട്ടത്തില്‍പോലും യു.ഡി.എഫിനൊപ്പം നിന്ന ആളാണ്​ കെ.എം. മാണി. ജനാധിപത്യത്തിലാണ്​ അദ്ദേഹം വിശ്വസിച്ചിരുന്നത്​. യു.ഡി.എഫ്​ ആഭിമുഖ്യം തുടരുമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കുമെന്നും കൂടിക്കാഴ്​ചക്കുശേഷം എം.പി. ജോസഫ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. എം.പി. ജോസഫി​ൻെറ ഭാര്യയും കെ.എം. മാണിയുടെ മകളുമായ സാലിയെ പാലാ ഉപ​െതരഞ്ഞെടുപ്പില്‍ യു.ഡി.എഫ്​ സ്ഥാനാര്‍ഥിയായി താന്‍ നി​ർദേശിച്ചിരുന്നെന്ന് പി.ജെ. ജോസഫ് നേര​േത്ത വെളിപ്പെടുത്തിയിരുന്നു. കേരള കോൺഗ്രസ്‌ മത്സരിച്ച സീറ്റുകളിൽ ആദ്യപരിഗണന നൽകേണ്ടത് തങ്ങൾക്കാണെന്നും എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയസാധ്യത പരിഗണിച്ചുള്ള നീക്കുപോക്കിന് തയാറാണെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട്​ പറഞ്ഞു. ജോസി​ൻെറ നിലപാടിൽ കേരള കോൺഗ്രസിൽ ഭൂരിപക്ഷം പേർക്കും അതൃപ്തിയുണ്ട്​. ജോസ്​ വിഭാഗം വിട്ട്​ കൂടുതൽ പേർ തങ്ങളുടെ പക്ഷത്തേക്ക് വരുമെന്നും ജോസഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.