കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ്​ ഒത്തുതീർപ്പാകാൻ സാധ്യത

പത്തനംതിട്ട: ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ്​ ഒത്തുതീർപ്പാകാൻ സാധ്യത. പണം തിരികെ നൽകാൻ തയാറാണെന്ന്​ കേസിലെ രണ്ടാം പ്രതിയായ കമ്പനി ഉടമ വിജയൻ സമ്മതിച്ചതായി അറിയുന്നു. അതിനിടെ കേസിൽ ആറന്മുള പൊലീസ്​ രജിസ്​റ്റർ ചെയ്​ത എഫ്​.ഐ.ആർ റദ്ദാക്കാൻ ​ൈഹകോടതിയെ സമീപിക്കാനുള്ള നീക്കം​ കുമ്മനം തുടങ്ങി. ഇതിനായി അദ്ദേഹം നിയമോപദേശം തേടി. ബി.ജെ.പി, ആർ.എസ്​.എസ്​ പ്രവർത്തകർ ചേർന്ന്​ 30.75 ലക്ഷം രൂപ തട്ടിയെന്ന്​ കാട്ടി ആറന്മുള പുത്തേഴത്ത്​ ഇല്ലത്ത്​ ജ്യോതിഷിയായ പി.ആർ ഹരികൃഷ്​ണൻ നമ്പൂതിരി നൽകിയ പരാതിയിലാണ്​ കുമ്മനത്തെ നാലാം പ്രതിയാക്കി ആറന്മുള പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. പാലക്കാട്​ കൊല്ല​ങ്കോട്ടുള്ള ന്യൂ ഭാരത്​ ബയോടെക്​നോളജി എന്ന കമ്പനിയുടെ ഓഹരി ഉടമ ആക്കാമെന്നു പറഞ്ഞ്​ പണംതട്ടുകയായിരുന്നത്രെ. 2018 ഒക്​ടോബർ 20 മുതൽ 2020 ജനുവരി 14വരെയുള്ള കാലത്ത്​ പലതവണയായി 30.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ്​ പരാതി​. കേസിൽ കുമ്മനത്തി​ൻെറ പ്രൈവറ്റ്​ സെക്രട്ടറിയും ആറന്മുള സ്വദേശിയുമായ പ്രവീൺ ആണ്​ ഒന്നാം പ്രതി. കമ്പനിയുടമ പാലക്കാട്ട്​ കൊല്ല​ങ്കോട്​ നെന്മേനി നെട്ടമണി വിജയൻ​ രണ്ടാം പ്രതിയും വിജയ​ൻെറ മാനേജർ സേവ്യർ മൂന്നാംപ്രതിയും ബി.ജെ.പി എൻ. ആർ.ഐ സെൽ കൺവീനർ ഹരി അഞ്ചാം പ്രതിയും വിജയ​ൻെറ ഭാര്യ കൃഷ്​ണവേണി, മക്കളായ ഡാലിയ, റാനിയ, സാനിയ എന്നിവർ ആറുമുതൽ ഒമ്പതുവരെ പ്രതികളുമാണ്​. പലപ്പോഴും ഫോണിൽ വിളിച്ചിട്ടുള്ള കുമ്മനം മികച്ച സംരംഭമാണെന്ന്​ പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും അതനുസരിച്ചാണ്​ പണം നൽകിയതെന്നും ഹരികൃഷ്​ണൻ പരാതിയിൽ പറയുന്നു. അതി​ൻെറ അടിസ്​ഥാനത്തിലാണ്​ കുമ്മനത്തെയും പ്രതി ചേർത്തത്​. പരാതിക്ക്​ പിന്നിൽ സി.പി.എമ്മി​ൻെറ രാഷ്​ട്രീയക്കളിയാണെന്നാണ്​ കുമ്മനം പറയുന്നത്​. അതിനാൽ ഒത്തു തീർപ്പുണ്ടായില്ലെങ്കിൽ എഫ്​.ഐ.ആർ റദ്ദാക്കുന്നതിനാണ്​​ ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്​. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. രാംക​ുമാറുമായി നിയമവശങ്ങൾ കുമ്മനം ചർച്ചചെയ്​തതായി അറിയുന്നു. പണമിടപാടുമായി ബന്ധമില്ലാത്ത തനിക്കെതിരെ എഫ്​.ഐ.ആർ തയാറാക്കിയത്​ അന്വേഷണം നടത്താതെയാണ്​. ചെയ്​തകുറ്റം എന്താണെന്ന്​ എഫ്​.ഐ.ആറിൽ പറയുന്നില്ല. മിസോറം ഗവർണറായിരുന്ന കാലത്ത്​ നടന്ന സംഭവമായതിനാൽ ഭരണഘടന പരിരക്ഷയുണ്ട്​ തുടങ്ങിയ കാര്യങ്ങൾ മുൻ നിർത്തി എഫ്​.ഐ.ആർ റദ്ദാക്കുന്നതിന്​ ഹൈകോടതിയെ സമീപിക്കാനാണ്​ നീക്കം. അതേസമയം കേസിലെ നിയമ പ്രശ്​നങ്ങൾ പരിഹരിക്കപ്പെടാതെ തിരുവനന്തപുരം ശ്രീപത്​മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയംഗമാകി​െല്ലന്ന്​ കുമ്മനം സൂചിപ്പിച്ചു. കുമ്മനത്തിനെതിരെയുള്ളത്​ കള്ളക്കേസാണെന്ന്​ ആരോപിച്ച്​ ബി.ജെ.പി സംസ്​ഥാന വ്യാപകമായി കരിദിനം ആചരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.