യുവതി ആശുപത്രി വരാന്തയിൽ പ്രസവിച്ച സംഭവം: നഗരസഭ വിശദീകരണം തേടി

വൈക്കം: താലൂക്ക് ആശുപത്രിയിൽ യുവതി ലേബർ റൂമിനു സമീപം വരാന്തയിൽ പ്രസവിച്ച സംഭവത്തിൽ നഗരസഭ താലൂക്ക് ആശുപത്രി അധികൃതരോടു വിശദീകരണം തേടി. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ്​ വിശദീകരണം തേടിയത്​. കുഞ്ഞ്​ പുറത്തേക്കുവന്ന സാഹചര്യത്തിൽ യുവതിയെ വരാന്തയിൽനിന്ന്​ മാറ്റുന്നത് അപകടമാകുമെന്നതിനാലാണ് അവിടെ തന്നെ ക്രമീകരണം നടത്തി പ്രസവമെടുത്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോർട്ട്​ ഉടൻ നൽകുമെന്നും സൂപ്രണ്ട് അറിയിച്ചു. യുവതിയെ മുക്കാൽ മണിക്കൂറോളം വരാന്തയിൽ തന്നെ കിടത്തിയെന്നാണ്​ ബന്ധുക്കളുടെ ആരോപണം. പൊലീസിൽ പരാതി നൽകിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.