നൂതന കൃഷിരീതികളിൽ ഓൺലൈൻ പരിശീലനം

കോട്ടയം: റബറുൽപാദനം സുസ്​ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷി രീതികളിൽ റബർബോർഡ് ഓൺലൈൻ പരിശീലനം നൽകുന്നു. 28ന് രാവിലെ 10.30 മുതൽ ഉച്ചക്ക്​ 12.30 വരെയാണ് പരിശീലനം. ജി.എസ്​.ടി രജിസ്​േട്രഷൻ ഇല്ലാത്ത കേരളീയർക്ക് പരിശീലനഫീസ്​ 119 രൂപ (18 ശതമാനം ജി.എസ്​.ടിയും ഒരു ശതമാനം ഫ്ലഡ് സെസും ഉൾപ്പെടെ) ആണ്. ജി.എസ്​.ടി രജിസ്​േട്രഷൻ ഉള്ള കേരളീയർക്കും കേരളത്തിന് പുറത്തുള്ളവർക്കും 118 രൂപ ആയിരിക്കും ഫീസ്​. ഡയറക്ടർ (െട്രയിനിങ്), റബർബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്​ കോഡ്- സി.ബി.​െഎ.എൻ 0284150) യുടെ കോട്ടയത്തുള്ള റബർബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് പരിശീലന ഫീസ്​ നേരിട്ട് അടക്കാം. 27ന് വൈകീട്ട് അഞ്ചുവരെ രജിസ്​റ്റർ ചെയ്യാം. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 04812353127 എന്ന ഫോൺ നമ്പറിലും 7994650941 എന്ന വാട്സ്​ആപ്പ് നമ്പറിലും ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.