പോപുലർ ഫിനാൻസ്: വേറിട്ട പ്രതിഷേധവുമായി നിക്ഷേപകർ

കോന്നി: പോപുലർ ഫിനാൻസ് ആസ്ഥാന മന്ദിരത്തിന് മുന്നിൽ നിക്ഷേപകർ കപ്പയും കഞ്ഞിയും പാചകം ചെയ്ത് പ്രതിഷേധിച്ചു. സമരത്തി​ൻെറ ഒമ്പതാം ദിവസമായ ചൊവ്വാഴ്​ച പുനലൂർ ബ്രാഞ്ചിലെ നിക്ഷേപകരാണ്​ വേറിട്ട പ്രതിഷേധവുമായി എത്തിയത്. എട്ടു ദിവസമായി വകയാർ ആസ്ഥാന മന്ദിരത്തിന്​ മുന്നിൽ പ്രതിഷേധ ധർണയും റിലേ സത്യഗ്രഹ സമരവും നടന്നു വരികയാണ്​. എഫ്.ഐ.ആറുകളിൽ തട്ടിപ്പ് കേസുകളിലെ പ്രധാന പ്രതികളുടെ കൃത്യമായ പേര്​ രേഖപ്പെടുത്തിയിട്ടില്ലെന്ന്​ നിക്ഷേപകർ ആരോപിച്ചു. പല എഫ്.ഐ.ആറുകളിലും പ്രധാന പ്രതികളായി ചേർത്തിരിക്കുന്നത് ബ്രാഞ്ച് മാനേജർമാരെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.