ജനനം​ നവീകരണത്തിൻറ പാതതെളിച്ച കുടുംബത്തിൽ

പത്തനംതിട്ട: മലങ്കര സഭയിൽ നവീകരണത്തിൻെറ പാത തെളിച്ച മാരാമൺ പാലക്കുന്നത്ത് കുടുംബത്തിലായിരുന്നു ഡോ. ജോസഫ്​ മാർത്തോമയുടെ ജനനം. അബ്രഹാം മൽപാ​ൻെറയും നാല് മെത്രാപ്പോലീത്തമാരുടെയും ജന്മഗൃഹമാണ് മാരാമൺ പാലക്കുന്നത്ത് കുടുംബം. ഭാരതീയവും ജനകീയവുമായ ആത്മീയ അന്തസ്സത്ത കൈമാറി മാർത്തോമ സഭയെ ഏറക്കാലം നയിച്ചത് ഈ കുടുംബത്തിൽനിന്നുള്ള ഇടയേശ്രഷ്ഠരായിരുന്നു. മാത്യൂസ് മാർ അത്തനാസിയോസും തോമസ് മാർ അത്തനാസിയോസും തീത്തൂസ് പ്രഥമനും തീത്തൂസ് രണ്ടാമനും ഇരുന്ന സഭ സിംഹാസനത്തിലാണ് ജോസഫ് മാർത്തോമയും അവരോധിതനായത്. പാലക്കുന്നത്തെ പരമാധ്യക്ഷ പരമ്പരയിലെ അഞ്ചാമനായിരുന്നു അദ്ദേഹം. സഭയിൽ നവീകരണത്തിൻെറ പാത തെളിച്ചവരായിരുന്നു പാലക്കുന്നത്തെ ആചാര്യന്മാർ. 1931 ജൂൺ 27ന് പാലക്കുന്നത്ത് പി.ടി. ലൂേക്കാസിൻെറയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം മഹത്തായ പാരമ്പര്യത്തിൻെറ അന്തരീക്ഷത്തിലാണ് ബാല്യകാല ജീവിതം കരുപ്പിടിപ്പിച്ചത്. വീടിനടുത്തുള്ള എൽ.പി സ്കൂളിൽ നാലാംക്ലാസ്​വരെ പഠിച്ചു. പിന്നീട് കോഴഞ്ചേരി സൻെറ് തോമസ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും ആലുവ യു.സി കോളജിൽനിന്ന് ബി.എയും പാസ്സായി. സഭാശുശ്രൂഷക്ക്​ സമർപ്പിതനായി ബംഗളൂരു യു.ടി കോളജിൽനിന്ന്​ ബി.ഡി ബിരുദം സമ്പാദിച്ചു. ചുരുങ്ങിയ മാസം അധ്യാപകനായും ജോലി ചെയ്തു. 1957 ജൂൺ 29ന് ശെമ്മാശപ്പട്ടവും 1957 ഒക്ടോബർ 18ന് കശ്ശീശപ്പട്ടവും ലഭിച്ചു. 1974 നവംബറിലാണ്​ സഭ പ്രതിനിധി മണ്ഡലം എപ്പിസ്കോപ്പസ്ഥാനത്തേക്ക് തെരെഞ്ഞടുത്തത്​. 1975 ജനുവരി 1 ന് തൃശൂർ മാർത്തോമ പള്ളിയിൽ റവ. വി.ടി. കോശിയോടൊപ്പം റമ്പാനായി. 1975 ഫെബ്രുവരി എട്ടിന് തിരുവല്ല എസ്.സി സെമിനാരി അങ്കണത്തിൽ സജ്ജമാക്കിയ താൽക്കാലിക മദ്ബഹയിലാണ്​ എപ്പിസ്കോപ്പയായി ജോസഫ് മാർ ഐറേനിയസ് എന്ന പേരിൽ അഭിഷിക്തനായത്​. തുടർന്ന് കൊല്ലം-കൊട്ടാരക്കര ഭദ്രാസനാധ്യക്ഷനായി. 1988ൽ തിരുവനന്തപുരം-കൊല്ലം ഭദ്രാസനത്തി​ൻെറ ചുമതല ഏറ്റെടുത്തു. 1997 ആഗസ്​റ്റ്​ മുതൽ അടൂർ-മാവേലിക്കര ഭദ്രാസനാധ്യക്ഷനായും സേവനം അനുഷ്ഠിച്ചു. ഭദ്രാസന പുനർവിഭജനശേഷം അടൂർ ഭദ്രാസനത്തിൻെറ അധ്യക്ഷനായും പ്രവർത്തിച്ചു. തിരുവല്ല മാർത്തോമ കോളജ് അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ രംഗങ്ങളിലെ നേതൃത്വം പരിഗണിച്ച്​​ അമേരിക്കയിലെ വെർജീനിയ സെമിനാരി ഡോക്ടറേറ്റ് നൽകി ആദരിച്ചു. 2007 ഫെബ്രുവരി 10ന് സെറാമ്പൂർ കോളജ് സഭയിലെയും സമൂഹത്തിലെയും പ്രവർത്തനങ്ങൾ കണക്കിലെടുത്ത് രണ്ടാമതൊരു ഡോക്ടറേറ്റ്​കൂടി നൽകി. 2007 ഒക്ടോബർ രണ്ടിന്​ മർ​േത്താമ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടശേഷം നിരണം-മാരാമൺ ഭദ്രാസനത്തി​ൻെറ ചുമതലകൂടി നിർവഹിച്ച്​ സഭക്ക്​ നേതൃത്വം നൽകിവരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.