തുലാമാസ പൂജകൾക്ക് തുടക്കം; സന്നിധാനത്ത്​ വീണ്ടും ശരണാരവം

ശബരിമല: ഏഴുമാസത്തെ ഇടവേളക്കുശേഷം സന്നിധാനം വീണ്ടും ശരണാരവങ്ങളാൽ മുഖരിതമായി. കോവിഡ്​ മൂലം കഴിഞ്ഞ മാർച്ച്​ മുതൽ നിർത്തി​െവച്ച തീർ​ഥാടനമാണ്​ ശനിയാഴ്​ച പുനരാരംഭിച്ചത്​. വെർച്വൽ ക്യൂ വഴി ബുക്ക്​ ചെയ്​ത 250 പേർക്ക്​ മാത്രമാണ്​ ശനിയാഴ്​ച പ്രവേശനം അനുവദിച്ചത്​. സമൂഹ അകലം പാലിച്ചാണ്​ ഇവരെ കടത്തിവിട്ടത്​. അതിനാൽ തിക്കും തിരക്കുമില്ലാതെ ദർശനം സാധ്യമായതി​ൻെറ നിർവൃതിയോടെയാണ്​ ഭക്തർക്ക്​ മലയിറങ്ങാനായത്​. ശനിയാഴ്​ച പുലർച്ച അഞ്ചിന്​ നടതുറന്ന് നിർമാല്യവും അഭിഷേകവും കഴിഞ്ഞതോടെയാണ്​ അഞ്ചു ദിവസം നീളുന്ന തുലാമാസ പൂജകൾക്ക്​ തുടക്കമായത്. 5.30ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു. 5.45 മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തർ ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാംപടി കയറി ദർശനത്തിന് എത്തി തുടങ്ങി. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള ഭക്തരായിരുന്നു ആദ്യദിനം ദർശനത്തിനായി മല ചവിട്ടിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 21വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക്​ ചെയ്​ത ദിവസേന 250 പേർ എന്ന കണക്കിൽ ഭക്തർക്ക് ദർശനത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പടം: PTG53sabarimala dersan തുലാമാസപൂജകൾക്കായി നടതുറന്ന ശബരിമലയിലെ നടപ്പന്തലിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ദർശനത്തിനായി ക്യൂനിൽക്കുന്ന തീർഥാടകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.