മണിയാര്‍ ബാരേജി​െൻറ ഷട്ടറുകള്‍ ഉയർത്തും

മണിയാര്‍ ബാരേജി​ൻെറ ഷട്ടറുകള്‍ ഉയർത്തും പത്തനംതിട്ട: പമ്പ ജലസേചന പദ്ധതിയുടെ ഹെഡ് സ്ലൂയിസ് ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റ പ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബാരേജിലെ ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കുന്നതിനായി ഇൗ മാസം 15 വരെ പകല്‍ (രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ) ഏതു സമയത്തും മണിയാര്‍ ബാരേജി​ൻെറ ഷട്ടറുകള്‍ 100 സൻെറീ മീറ്റര്‍ ഉയര്‍ത്താൻ സാധ്യതയുണ്ട്​. ഇൗ സാഹചര്യത്തിൽ കക്കാട്ടാറില്‍ 150 സൻെറീ മീറ്റര്‍ വരെ ജലനിരപ്പ് ഉയരും. അതിനാൽ കക്കാട്ട്​- പമ്പ നദികളുടെ തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ പി.ബി. നൂഹ് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.