പിണറായി- സ്വപ്ന-ശിവശങ്കർ ഭരണം കേരളത്തിന് അപമാനം -പി.ജെ. ജോസഫ്

തൊടുപുഴ: സ്വർണക്കടത്ത്​ കേസിൽ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ അതീവ ഗൗരവകരമെന്ന് കേരള കോൺഗ്രസ്​ (എം) വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നും സർക്കാർ അഴിമതികൾ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന സ്​പീക് അപ്പ് കേരള സത്യഗ്രഹ സമരത്തി​ൻെറ ഇടുക്കി ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ നടന്ന ജില്ലതല ഉദ്ഘാടന പരിപാടിയിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എൻ. സീതി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ്​ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ. സുരേഷ് ബാബു, അഡ്വ. ജോസി ജേക്കബ്​, അഡ്വ. കെ.എസ്.​ സിറിയക്, ഷാഹുൽ പള്ളത്തുപറമ്പിൽ എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.