വീട് കയറി ആക്രമണം; രണ്ടുപേർക്ക്​ പരിക്ക്​

കട്ടപ്പന: വാങ്ങിയ പശുവിന് പാൽ കുറഞ്ഞതി​ൻെറ പേരിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്​തർക്കവും വീട് കയറി ആക്രമണവും. രണ്ടുപേർക്ക് പരിക്ക്. കട്ടപ്പന പൊലീസ് രണ്ട് കുടുംബത്തിലെ മൂന്ന് പേർക്കും കണ്ടാലറിയാവുന്ന ഏതാനും പേരുടെ പേരിലും കേസെടുത്തു. വെള്ളയാംകുടി മുട്ടുമണ്ണിൽ സാബുവി​ൻെറ ഭാര്യ ആൻസി, ഇളയ മകൻ എന്നിവർക്കാണ് പരിക്കേറ്റത്​. ഇവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് മാസം മുമ്പ്​ പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ വെള്ളയാംകുടി ലക്ഷംവീട് കോളനിയിൽ താമസക്കാരനായ സാബുവി​ൻെറ വീട്ടിൽ വള്ളക്കടവ് ഓലനാൽ സജിയുടെ മകൻ അച്ചുവും കൂട്ടുകാരായ മൂന്ന് പേരും അതിക്രമിച്ച് കയറിയത്. ഈ സമയം സാബുവി​ൻെറ ഭാര്യ ആൻസിയും ഇളയ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാലു പേരടങ്ങുന്ന സംഘം ആൻസിയെ കൈയേറ്റം ചെയ്യുകയും പിന്നീട് വീട്ടുപകരണങ്ങളും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും തല്ലി ത്തകർക്കുകയും ചെയ്തു. വീട്ടമ്മയുടെ മാല കവർന്നതായും പരാതിയുണ്ട്. മാസങ്ങൾക്ക് മുമ്പ്​ വള്ളക്കടവ് ഓലനാൽ സജിയുടെ പക്കൽനിന്ന്​ സാബുവും കുടുംബവും പശുവിനെ വാങ്ങിയിരുന്നു. ഇതിന്​ പാൽ കുറവാണെന്ന്​ ആരോപിച്ച്​ ​സാബുവും സജിയും തമ്മിൽ മുമ്പ്​ സംഘർഷമുണ്ടായി. ഇതിൽ സജിയുടെ വീട്ടുകാർക്ക് മർദനമേറ്റിരുന്നതായി പറയുന്നുണ്ട്. ഇതി​ൻെറ തുടർച്ചയായാണ് സജിയുടെ മകൻ അച്ചുവി​ൻെറ നേതൃത്വത്തിൽ സാബുവി​ൻെറ വീട്ടിൽ കയറി ആക്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.