'ഏവരും സഹോദരങ്ങള്‍' ചാക്രിക ലേഖനം ലോക സമൂഹത്തിന് പുത്തന്‍ വഴികാട്ടി - സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: ഫ്രാന്‍സിസ് പാപ്പായുടെ മൂന്നാം ചാക്രിക ലേഖനമായ 'ഏവരും സഹോദരങ്ങള്‍' ലോകസമൂഹത്തിനൊന്നാകെ വഴികാട്ടിയാണെന്നും ഇത്​ സമാധാനത്തി​ൻെറ പുതുപാതകൾ തുറക്കുമെന്നും സി.ബി.സി.​െഎ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്​റ്റ്യന്‍. കോവിഡ് സാഹചര്യത്തിൽ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേക്ക്​ ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെയാണ്​ കാണുന്നത്. ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും രാഷ്​ട്രീയ ഭരണ അരക്ഷിതാവസ്ഥകളും മതവിദ്വേഷവും വിഘടനവാദങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളില്‍പോലും ഏവരെയും സഹോദരങ്ങളായി കാണാനുള്ള തുറവിയും വിശാല സ്‌നേഹമനോഭാവവും സാമൂഹിക സാഹോദര്യത്തി​ൻെറ പാഠവും പ്രഖ്യാപിച്ച് ക്രൈസ്തവ മൂല്യങ്ങളെയും കത്തോലിക്കാസഭയുടെ നിലപാടുകളെയും ഉയര്‍ത്തിക്കാട്ടുന്നതാണ് ചാക്രികലേഖനം. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ഒരുമയോടും സ്വരുമയോടുംകൂടി പ്രവര്‍ത്തനനിരതമാകണമെന്ന ആഹ്വാനവും ചാക്രികലേഖനത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.