കോവിഡ്: എം.ജി സർവകലാശാലയിൽ സന്ദർശക നിയന്ത്രണം

കോട്ടയം: കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതി​ൻെറ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. സർവകലാശാലയിൽനിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചവർക്കും അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്കും മാത്രമേ പ്രവേശനം നൽകൂ. ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം. ഒറിജിനൽ ഡിഗ്രി, പ്രൊവിഷനൽ സർട്ടിഫിക്കറ്റുകൾ, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, ജനുവിനസ് വെരിഫിക്കേഷൻ, ട്രാൻസ്‌ക്രിപ്റ്റ്, സെമസ്​റ്റർവൈസ് ഗ്രേഡ് കാർഡ്, ഇക്വലൻസി, എലിജിബിലിറ്റി, മൈഗ്രേഷൻ, മീഡിയം ഓഫ് ഇൻസ്ട്രക്​ഷൻ, കോഴ്സ് സർട്ടിഫിക്കറ്റ്, കൺഡൊണേഷൻ, റീ അഡ്മിഷൻ, ഇൻറർകോളജ് ട്രാൻസ്ഫർ എന്നിവക്ക്​ സർവകലാശാല വെബ്സൈറ്റിലെ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ, ഓൺലൈൻ സർട്ടിഫിക്കറ്റ് പോർട്ടൽ ലിങ്കുകൾ വഴി അപേക്ഷിക്കാം. ഓൺലൈനായി ലഭ്യമല്ലാത്ത സേവനങ്ങൾക്ക് generaltapaladmn@mgu.ac.in, tapal1@mgu.ac.in ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. അപേക്ഷ തപാൽ മുഖേന അയച്ചാൽ മതി. സേവനങ്ങൾക്ക് ഫ്രണ്ട് ഓഫിസിലെ 0481 2733505, 2733516, 2733526, 2733535, 2733550, 2733565, 2733580 നമ്പറുകളിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.