ശബരിഗിരി പവര്‍ഹൗസില്‍ തീപിടിത്തം; പൊട്ടിത്തെറി

പടം മെയിൽ... ചിറ്റാർ: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരി പവര്‍ഹൗസില്‍ തീപിടിത്തത്തെ തുടർന്ന്​ പൊട്ടിത്തെറി. നിലയത്തി​ൻെറ സ്വിച്ച്‌യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിലാണ് പൊട്ടിത്തെറിയുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് 7 മണിക്കാണ് സംഭവം. ഇടമൺ സബ് സ്​റ്റേഷനില്‍ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്‌യാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറിന്​ സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന്​ തീപിടിച്ച് ആളിക്കത്തി കറൻറ്​ ട്രാൻസ്ഫോർമർ( സി.ടി) പൊട്ടിത്തെറിക്കുകയായിരുന്നു. ഇടമൺ സബ് സ്​റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്നു പോകുന്നത്. അതിൽ ഒരു ലൈനിലെ കറൻറ്​ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. ജീവനക്കാർ വൈകീട്ടത്തെ ഷിഫ്റ്റ് ജോലി കഴിഞ്ഞു മടങ്ങിയിരുന്നു. മൂഴിയാർ പൊലീസും സീതത്തോട് ഫയർസ്​റ്റേഷനിലെ ജീവനക്കാരും പവർ ഹൗസ്​ ജീവനക്കാരും ചേർന്നാണ് തീ അണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.