വിപ്പ്​ ലംഘനം: കേരള കോൺഗ്രസുകളുടെ പരാതിയിൽ സ്​പീക്കറുടെ നിലപാട്​ നിർണായകം

കോട്ടയം: അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ്​ ജോസ്​വിഭാഗത്തിന്​ പിന്നാലെ ജോസഫ്​പക്ഷവും സ്​പീക്കർക്ക്​ കത്ത്​ നൽകിയതോടെ തർക്കത്തിൽ സ്​പീക്കറുടെ നിലപാട്​ നിർണായകമാകും. തർക്കത്തിൽ തീരുമാനം ഇനിയും വൈകരുതെന്ന നിലപാടിലാണ്​ ജോസ്​ പക്ഷം. ജോസഫ് വിഭാഗം കഴിഞ്ഞ ദിവസമാണ്​ നിയമസഭ സ്‌പീക്കർക്ക് പരാതി നൽകിയത്​. അതേസമയം ജോസ് വിഭാഗത്തി​ൻെറ പരാതി ഇപ്പോൾ സ്​പീക്കറുടെ പരിഗണനയിലാണ്​. എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ്​ ഇരുപക്ഷവും സ്‌പീക്കറെ സമീപിച്ചത്​. വിപ്പ് ലംഘനത്തിൽ പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന പരാതി ആദ്യം നൽകിയത് ജോസ് പക്ഷത്തെ റോഷി അഗസ്​റ്റിൻ എം.എൽ.എയാണ്​. സി.എഫ്​. തോമസി​ൻെറ മരണത്തെതുടർന്ന്​ രണ്ട് എം.എൽ.എമാർ മാത്രമായ ജോസഫ് വിഭാഗം റോഷി അഗസ്​റ്റിനും എൻ. ജയരാജിനുമെതിരെയും പരാതി നൽകി. എന്നാൽ, ജോസ് വിഭാഗത്തി​ൻെറ ഇടതുമുന്നണി പ്രവേശനം സാധ്യമായാൽ സ്പീക്കർ തങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമോയെന്ന ആശങ്കയും ​ജോസഫ്​ പക്ഷത്തിനുണ്ട്​. എന്തായാലും വിഷയത്തിൽ സ്പീക്കർ എടുക്കുന്ന നിലപാട് കേരള കോൺഗ്രസ് തർക്കങ്ങളിൽ നിർണായകമാകുമെന്ന്​ ഉറപ്പാവുകയാണ്​. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന്​ നേതാക്കൾ പറയുന്നു. ഇടതുമുന്നണിയുമായുള്ള ചർച്ചകളും നടക്കുകയാണ്​. സി.എ.എം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.