ക്വാറൻറീന്‍ കേന്ദ്രങ്ങളാക്കാൻ ഓര്‍ത്തഡോക്‌സ് സഭയുടെ സ്ഥാപനങ്ങൾ വിട്ടുകൊടുക്കും- സുന്നഹദോസ്

കോട്ടയം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ ക്വാറൻറീന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കാന്‍ സഭയുടെ സാധ്യമായ എല്ലാ സ്ഥാപനങ്ങളും ദേവാലയത്തോട് അനുബന്ധിച്ച കെട്ടിടങ്ങളും വിട്ടുകൊടുക്കാന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ദേവലോകം അരമനയില്‍ കൂടിയ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. കോവിഡ് രോഗബാധിതരായി അവശത അനുഭവിക്കുന്നര്‍ക്ക് ജാതിമതഭേദമന്യേ സഹായങ്ങള്‍ എത്തിക്കാന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തെ ചുമതലപ്പെടുത്തി. തൊഴില്‍ നഷ്​ടപ്പെട്ട പ്രവാസികള്‍ക്ക് സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തി​ൻെറ ചുമതലയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കും. രോഗവ്യാപനത്തി​ൻെറ ഭീതിയിലും ഏകാന്തതയിലും കഴിയുന്നവര്‍ക്ക് ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ ഫോറത്തി​ൻെറയും വിപാസനയുടെയും നേതൃത്വത്തില്‍ സൗജന്യ കൗണ്‍സലിങ്ങും ആരോഗ്യസേവനങ്ങളും ലഭ്യമാക്കും. ഇടവക തലത്തില്‍ മെഡിക്കല്‍ ഫോറത്തി​ൻെറ പ്രവര്‍ത്തനം ശക്തമാക്കും. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ വാര്‍ത്തയും വ്യക്തിഹത്യയും നിയന്ത്രിക്കാൻ സൈബര്‍ നിയമങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയോസ്‌കോറോസ് മെത്രാപ്പോലീത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.