മദ്യം നിർമിച്ചുകഴിച്ചു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

*ഓൺലൈനിൽ ആൽക്കഹോൾ വാങ്ങി ഉപയോഗിച്ചതായി​ സൂചന അടിമാലി: മൂന്നാർ ചിത്തിരപുരത്ത് സ്വന്തമായി മദ്യം ഉണ്ടാക്കി കഴിച്ച ഹോം സ്​റ്റേ ഉടമയടക്കം മൂന്നുപേർ ഗുരുതരാവസ്ഥയിൽ. ചിത്തിരപുരം മിസ്​റ്റി ഹോം സ്​റ്റേ ഉടമ കോട്ടാരത്തിൽ തങ്കപ്പൻ (72), ജീവനക്കാരൻ ചിത്തിരപുരം കല്ലൂപ്പറമ്പിൽ ജോബി (28), ട്രാവൽ ഏജൻറ്​ ഇരിങ്ങാലക്കുട കുഴിക്കാട്ടുശ്ശേരി മാനിക്കൽ മനോജ് മോഹൻ (48) എന്നിവരാണ്​ മദ്യം കഴിച്ച്​ അവശനിലയിലായത്​. ഇവ​രെ കോലഞ്ചേരി മെഡിക്കൽ കോളജിലും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മനോജി​ൻെറ നേതൃത്വത്തിൽ നിർമിച്ച മദ്യം ശനിയാഴ്​ച രാത്രിയോടെ മൂവരും തേൻ ചേർത്ത് കഴിക്കുകയായിരുന്നു. ഈ മദ്യം കൃത്രിമമായി നിർമിച്ചതാണെന്നാണ്​ എക്​സൈസ്​ നിഗമനം. തിങ്കളാഴ്ച പുലർച്ച തങ്കപ്പ​െന ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11ഓടെ സഹായി ജോബിയെയും അമിതമായ ഛർദിയെ തുടർന്ന് ഇതേ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് രാത്രിയോടെ ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്​ച രാത്രിയാണ്​ മനോജ് മോഹനും ഭാര്യയും കുട്ടിയുമായി ഹോം സ്​റ്റേയിലെത്തിയത്​. ഞായറാഴ്​ച തിരികെ പോയി. വൈകീ​ട്ടോടെ മനോജിന് കാഴ്ചക്കുറവും ഛർദിയും ഉണ്ടായി. മദ്യം കഴിച്ചതു മൂലമാണ്​​ കാഴ്ചക്കുറവും ഛർദിയും ഉണ്ടായതെന്നു മനസ്സിലാക്കി വെള്ളത്തൂവൽ പൊലീസ്​ ചിത്തിരപുരം ഹോം സ്​റ്റേയിലെത്തി അന്വേഷിച്ചപ്പോഴാണ് തങ്കപ്പനും ജോബിയും കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് വ്യക്തമായത്. മനോജ്​ അങ്കമാലിയിലെ ആശുപ​ത്രിയിൽ ചികിത്സയിലാണ്​. രക്തസാമ്പിൾ പരിശോധന​ക്ക്​ അയച്ചിട്ടുണ്ടെന്ന്​ സി.ഐ ആർ. കുമാർ പറഞ്ഞു. ഹോംസ്​റ്റേ പൊലീസ്​ അടപ്പിച്ചു. കോട്ടയത്തുനിന്ന് സയൻറിഫിക് സംഘം ബുധനാഴ്​ച സ്ഥലത്തെത്തും. എക്സൈസ്​ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സാനിറ്റൈസർ നിർമാണത്തി​െനന്ന വ്യാജേന ആൽക്കഹോൾ​ കൊറിയർവഴി വരുത്തിയതായും ഇതുപയോഗിച്ച്​ മദ്യം നിർമിച്ചു​ കഴിച്ചതായും സൂചനയുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.