ഗ്യാസ് ഇൻസുലേറ്റഡ് സബ്​സ്​റ്റേഷൻ നിർമാണം അഞ്ചിന് തുടങ്ങും

കോട്ടയം: തിരുനെൽവേലി - കൊച്ചി പ്രസരണ ലൈനിൽ നിന്നുള്ള വൈദ്യുതി മധ്യ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും എത്തിക്കാൻ ആവിഷ്​കരിച്ച കുറവിലങ്ങാട് 400 കെ.വി വൈദ്യുതി സബ് സ്​റ്റേഷ​ൻെറ നിർമാണം ഒക്​ടോബർ അഞ്ചിന്​ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്​ഘാടനം നടത്തുമെന്ന്​ മോൻസ്​ ജോസഫ്​ എം.എൽ.എ അറിയിച്ചു. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്​റ്റേഷനാകും കുറവിലങ്ങാട് കേന്ദ്രമായി യാഥാർഥ്യമാവുക.130 കോടിയാണ്​ പദ്ധതി ചെലവ്​. കോട്ടയം, ആലപ്പുഴ ജില്ലകൾക്കും സമീപ പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.