പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യപൂർവ ട്യൂമർ ശസ്​ത്രക്രിയയിലൂടെ നീക്കി

ചേർപ്പുങ്കൽ: അത്യപൂർവമായ 'ഫിയോ​േക്രാമോസൈറ്റോമ' ട്യൂമർ വിജയകരമായി നീക്കി മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാർ. ഉയർന്ന രക്തസമ്മർദം, തലവേദന, വയറുവേദന, ക്രമരഹിത ഹൃദയമിടിപ്പ് എന്നീ രോഗലക്ഷണങ്ങളുമായി സെപ്റ്റംബർ ഒമ്പതിന്​ ഒ.പി​ വിഭാഗത്തിൽ എത്തിയ കോട്ടയം മീനടം സ്വദേശിയായ 26കാര​നെയാണ്​ ഡോക്​ടർമാർ ജീവിതത്തിലേക്ക്​ തിരിച്ചുനടത്തിയത്​.​ യുവാവിനെ ഒ.പിയിൽ പരിശോധിച്ച ഫിസിഷ്യൻ ഡോ. ഷിജു സ്ലീബ ഹൃദ്രോഗം മൂലം അഡ്രിനൽ ഗ്രസ്ഥികളെ ബാധിക്കുന്ന 'ഫിയോക്രാമോ സൈറ്റോമ' എന്ന അത്യപൂർവ ട്യൂമറാണെന്ന് കണ്ടെത്തി. ഉയർന്ന രക്തസമ്മർദം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അമിത വിയർപ്പ് എന്നിവ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. നെഞ്ചിലോ വയറിലോ വേദന, ഛർദി, വയറിളക്കം, മലബന്ധം, വിളർച്ച, ശരീരഭാരം കുറയൽ എന്നിവക്കുപുറമെ ഉത്കണ്ഠ അല്ലെങ്കിൽ ഭയം എന്നിവയും ഫിയോേക്രാമോസൈറ്റോമയുടെ ലക്ഷണങ്ങളാണ്. വിദഗ്ധ പരിശോധനയിൽ രോഗിയുടെ ഇടത്തെ അഡ്രിനൽ ഗ്രന്ഥിയിൽ കണ്ടെത്തിയ ട്യൂമർ ഡോ. കെ.പി. മഞ്ജുരാജി​ൻെറ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട സങ്കീർണ ശസ്​ത്രക്രിയയിലൂടെ നീക്കി. ശസ്​ത്രക്രിയക്കുശേഷം ഒരാഴ്ചക്കകം രോഗി പൂർണമായി സുഖപ്പെടുകയും ആശുപത്രി വിടുകയും ചെയ്തു. സീനിയർ അനസ്​​െതറ്റിസ്​റ്റ്​ ഡോ. എബി ജോൺ, ഡോ. ​െജയിം സിറിയക്, ഡോ. ശിവാനി ബക്ഷി, റേഡിയോളജി കൺസൽട്ടൻറ് ഡോ. രാജേഷ് ആൻറണി, ഡോ. രചന ജോർജ്, ജനറൽ ആൻഡ് ലാപറോസ്​കോപിക് സർജറി കൺസൽട്ടൻറ് ഡോ. ജിബിൻ കെ. തോമസ്​, എൻഡോ​ൈക്രനോളജിസ്​റ്റ്​ ഡോ. ഗീതു ആൻറണി, കാർഡിയോളജിസ്​റ്റ്​ ഡോ. ആർ സന്ദീപ്, പാത്തോളജിസ്​റ്റ്​ ഡോ. റോസമ്മ തോമസ്​, ഡോ. മിനു റീബാതോമസ്​ എന്നിവരുൾപ്പെടുന്ന വിദഗ്ധ സംഘത്തിൻെറ കൂട്ടായ പ്രവർത്തനഫലമായാണ് ശസ്​ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്ന്​ ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.